ഭോപ്പാൽ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിച്ച ‘കോൻ ബനേഗാ ക്രോർപതി’ എന്ന പരിപാടിയിലൂടെ 2019-ൽ 50 ലക്ഷം രൂപ സമ്മാനം നേടി ദേശീയ ശ്രദ്ധയാകർഷിച്ച അമിത സിങ് തോമർ അഴിമതിക്കേസിൽ അറസ്റ്റിലായി. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലെ വിജയപ്പുരിൽ തഹസിൽദാറായി ജോലി ചെയ്യവെ പ്രളയദുരിതാശ്വാസ നിധിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
2021-ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തബാധിതർക്ക് നൽകേണ്ടിയിരുന്ന നഷ്ടപരിഹാര തുകയിൽ ഏകദേശം രണ്ട് മുതൽ രണ്ടര കോടി രൂപയുടെ വരെ തിരിമറി നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. അർഹരായ 794 ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പണം അവർക്ക് നൽകാതെ 127 വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഈ അക്കൗണ്ടുകളിൽ പലതും അമിതയുടെ സ്വന്തം കുടുംബാംഗങ്ങളുടേതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ഇതൊരു ചെറിയ പിഴവല്ലെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷിയോപുർ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ അഗർവാൾ വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഗ്വാളിയാറിലെ വസതിയിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ അമിതയെ ശിവ്പുരി വനിതാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
KBC Winner Arrested in Flood Relief Fund Scam



