ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലുള്ള കഫേയ്ക്ക് നേരെ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറിയിൽ സ്ഥിതി ചെയ്യുന്ന കഫേയ്ക്ക് നേരെ ഈ മാസം ഇത് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിങ് സംഘവും ഏറ്റെടുത്തതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കഫേയ്ക്ക് നേരെ നടന്ന വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20-ൽ അധികം തവണ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാം. കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്റെയും ഉടമസ്ഥതയിലുള്ള ഈ കഫേ കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയും കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകരർ വെടിയുതിർത്തിരുന്നു. അന്ന് കാറിലെത്തിയ അക്രമി കഫേയുടെ ജനലിലേക്ക് ഒമ്പത് തവണ വെടിയുതിർക്കുകയായിരുന്നു.
Over 25 Shots Fired At Kapil Sharma’s Canada Cafe, 2nd Time In A Month



