📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

താരരാജാക്കന്മാരുടെ നായികയായി തിളങ്ങി, പിന്നീട് ആരുമറിയാതെ ഏകാന്തവാസം; കനകയുടെ ജീവിതം ഇങ്ങനെ

Canada Varthakal by Canada Varthakal
October 14, 2025
in Entertainment
Reading Time: 1 min read
kanaka

ചെന്നൈ: തൊണ്ണൂറുകളിൽ മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ നായികയാണ് കനക മഹാലക്ഷ്മി എന്ന കനക. ‘ഗോഡ്ഫാദർ’ എന്ന മലയാളചിത്രത്തിലെ ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ…’ എന്ന ഗാനത്തിലെ കോളേജ് കുമാരിയായി മലയാളി മനസ്സുകളിൽ ഇടംനേടിയ താരം, ഇപ്പോൾ വെള്ളിത്തിരയിൽ സജീവമല്ല. ഇടവേളകൾക്ക് ശേഷം അഭിനേതാക്കൾ സിനിമയിലേക്ക് തിരികെ വരാറുണ്ടെങ്കിലും, കനക സിനിമയിൽ നിന്ന് അകന്നത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്.

ഏറെക്കാലമായി പുറംലോകവുമായി ബന്ധമില്ലാതെ ഏകാന്തവാസം നയിക്കുന്ന കനക ഇടയ്ക്കിടെ ഉയർന്ന വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ ഇടം നേടിയിരുന്നത്. മാധ്യമങ്ങൾ ഇടക്കാലത്ത് ഇവരുടെ മരണം പോലും റിപ്പോർട്ട് ചെയ്തപ്പോൾ, താൻ ചെന്നൈയിലെ വീട്ടിൽ ജീവനോടെയുണ്ടെന്ന് തെളിയിക്കേണ്ട അവസ്ഥ വരെ കനകയ്ക്ക് ഉണ്ടായി.

ADVERTISEMENT

അരക്ഷിതാവസ്ഥയിലെ ബാല്യം, സിനിമയിലെ അരങ്ങേറ്റം

നടി ദേവികയുടെയും അസിസ്റ്റന്റ് ഡയറക്ടർ ദേവദാസിന്റെയും മകളായി 1973 ജൂലൈ 14-ന് ചെന്നൈയിലാണ് കനക ജനിച്ചത്. 1990-ൽ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ കനക അമ്മയുടെ സംരക്ഷണത്തിലായി. അമ്മയുടെ ആഗ്രഹപ്രകാരം 17-ാം വയസ്സിലാണ് കനക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1989-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘കരകാട്ടക്കാരൻ’ വൻ വിജയമായിരുന്നു.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ് തുടങ്ങിയ താരങ്ങൾക്കൊപ്പം കനക അഭിനയിച്ചിട്ടുണ്ട്. ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം കൂടാതെ ‘ഏഴര പൊന്നാന’, ‘വിയറ്റ്നാം കോളനി’, ‘പിൻഗാമി’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2000-ൽ പുറത്തിറങ്ങിയ ‘ഈ മഴ തേൻമഴ’ എന്ന മലയാളചിത്രത്തിലാണ് കനക അവസാനമായി പ്രത്യക്ഷപ്പെട്ടത്.

അമ്മയുടെ വിയോഗവും ഏകാന്തതയും

അച്ഛനമ്മമാരുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം വളർന്നുവന്ന അരക്ഷിതാവസ്ഥയിൽ അമ്മയായിരുന്നു കനകയുടെ ലോകം. 2002-ൽ അമ്മയുടെ അപ്രതീക്ഷിത വിയോഗത്തോടെ കനകയുടെ ജീവിതം തകർന്നു. ആ സമയത്തോടെയാണ് കനക സിനിമാ രംഗത്തുനിന്നും പൂർണ്ണമായും അകന്നത്. അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കാനോ സ്നേഹിക്കാനോ അറിയാതിരുന്ന കനക, അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് പുറത്തുവരാനാകാതെ ഉൾവലിഞ്ഞു. അടുത്ത ബന്ധുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച അവർ, നിലവിൽ കുറച്ച് നായ്ക്കൾക്കും പൂച്ചകൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ ഏകാന്തവാസത്തിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഒരു ജനൽ പാളിയിലൂടെ വാച്ച്മാനോട് സംസാരിക്കുന്ന അവസ്ഥയിലാണ് അവർ.

അച്ഛന്റെ വെളിപ്പെടുത്തലുകളും വിവാഹ അഭ്യൂഹങ്ങളും

മകൾ ഡോക്ടറാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും, എന്നാൽ അമ്മ അവളെ നടിയാക്കാൻ ആഗ്രഹിച്ചതിനാലാണ് താൻ കേസ് നൽകിയതെന്നും കനകയുടെ അച്ഛൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. മകൾ ഡോക്ടറായിരുന്നെങ്കിൽ ഇന്നീ അവസ്ഥ വരില്ലായിരുന്നു എന്നും, നിയമപരമായി താനും കനകയുടെ അമ്മയും വേർപിരിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവാഹത്തെക്കുറിച്ച് പല കാലത്തും അഭ്യൂഹങ്ങൾ പരന്നിരുന്നു. 2010-ൽ വിവാഹിതയായെന്നും, 15 ദിവസത്തിന് ശേഷം ഭർത്താവ് കടന്നുകളഞ്ഞതായി കനക ഒരിക്കൽ വെളിപ്പെടുത്തി. എന്നാൽ ഇത് കനകയുടെ മാനസികാരോഗ്യ പ്രശ്നങ്ങളാണെന്ന് പറഞ്ഞ് അച്ഛൻ ഈ വാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.

മരണം വാർത്തയായപ്പോൾ

അർബുദ ചികിത്സയ്ക്കായി ആലപ്പുഴയിലെത്തിയ കനക മരണപ്പെട്ടു എന്ന വ്യാജവാർത്ത പ്രചരിച്ചപ്പോൾ, താൻ ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ അവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പൊതുയിടങ്ങളിൽ നിന്നും ദീർഘകാലം വിട്ടുനിന്ന ശേഷം, നടി കുട്ടി പത്മിനി പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകർ വീണ്ടും കനകയെ കണ്ടത്. കനക ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നാണ് കുട്ടി പത്മിനി അന്ന് വെളിപ്പെടുത്തിയത്.

അമ്മയുടെ തണലിൽ വളർന്നതുകൊണ്ട് പുറംലോകത്തെക്കുറിച്ചൊന്നും വലിയ ധാരണയില്ലാതെയാണ് കനക വളർന്നത്. കൂട്ടുകാരും മറ്റു സാമൂഹ്യ ബന്ധങ്ങളുമൊന്നുമില്ലാത്തതുകൊണ്ട് ആരെ വിശ്വസിക്കണം, ആരെ അകറ്റി നിർത്തണം എന്നതിനെപ്പറ്റിയൊന്നും കൃത്യമായ ധാരണയില്ല. മറ്റുള്ളവരെ വിശ്വസിക്കാനുള്ള മടികൊണ്ട് കനക ബന്ധുക്കളെയും അയൽക്കാരെയും അകറ്റി നിർത്തിയപ്പോൾ അതിന് പഴി പറയാൻ അവർ കണ്ടെത്തിയ മാർഗം കനകയുടെ പെരുമാറ്റത്തിൽ ദുരൂഹത ആരോപിക്കുക എന്നതായിരുന്നു. അമ്മയുടെ ആത്മാവുമായി സംസാരിക്കുന്നത് കൊണ്ടാണ് കനക ഏകാന്തവാസം തിരഞ്ഞെടുത്തതെന്ന പ്രചരണം അടുത്ത ബന്ധുക്കൾക്കിടയിൽ നിന്നുമുണ്ടായ ഒരു കെട്ടുകഥ മാത്രമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Heroine of longest-running Malayalam film and Mohanlal’s co-star in two blockbusters, she now lives in isolation

Ad 1
Ad 2
Ad 3

Related Posts

Anushka Shetty
Entertainment

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരൻ പ്രമുഖ ബിസിനസുകാരനെന്ന് റിപ്പോർട്ട്

by Canada Varthakal
March 17, 2026
ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ
Entertainment

ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ

by Canada Varthakal
March 17, 2026
oscar
Entertainment

‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തരംഗം; മൈക്കിൾ ബി. ജോർദനും ജെസി ബക്ലിയും മികച്ച താരങ്ങൾ! വായിക്കാം കംപ്ലീറ്റ് ഓസ്കർ ലിസ്റ്റ്

by Canada Varthakal
March 16, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.