പ്രോജക്ട് ആൽബിയോൺ എന്നറിയപ്പെടുന്ന മൾട്ടി-ജൂറിസ്ഡിക്ഷനൽ അന്വേഷണത്തിന്റെ ഭാഗമായി ടിമ്മിൻസിലെ പോലീസും നിഷ്നവ്ബെ ആസ്കി പോലീസ് സർവീസും ചേർന്ന് 1.26 മില്യൺ ഡോളറിന്റെ മയക്കുമരുന്നും, 300,000 ഡോളറോളം പണവും പിടിച്ചെടുത്തു. സംഭവത്തിൽ 22 പേർക്കെതിരെ കുറ്റം ചുമത്തി. “ടിമ്മിൻസ് പോലീസ് സർവീസുമായും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസുമായും സഹകരിച്ച് നിഷ്നാവ്ബെ ആസ്കി പോലീസ് സർവീസ് നയിക്കുന്ന സംയുക്ത സേനാ ഓപ്പറേഷനാണ് പ്രോജക്റ്റ് അൽബിയോൺ,”

2024 സെപ്റ്റംബറിൽ ആരംഭിച്ച ഈ അന്വേഷണത്തിന് ലാക് സിയൂൾ പോലീസ് സർവീസും യുസിസിഎം അനിഷ്നാബെ പോലീസ് സർവീസ് കെ9 യൂണിറ്റുകളും വലിയ പിന്തുണയാണ് നൽകിയത്. മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലമായി അട്ടവാപിസ്കറ്റ് ഫസ്റ്റ് നേഷനിൽ ആറ് സെർച്ച് വാറണ്ടുകളും ടിമ്മിൻസ് നഗരത്തിൽ 14 സെർച്ച് വാറണ്ടുകളും നടപ്പിലാക്കിയെന്ന് പോലീസ് പറഞ്ഞു.

മെയ് 13 മുതൽ 26 വരെ അട്ടവാപിസ്കറ്റ് ഫസ്റ്റ് നേഷനിലും മെയ് 29 ന് ടിമ്മിൻസിലുമാണ് റെയ്ഡുകൾ നടന്നത്. പിടിച്ചെടുത്ത വസ്തുക്കളിൽ ഫെന്റനൈൽ, ക്രിസ്റ്റൽ മെത്ത്, മെത്ത് ഗുളികകൾ, കൊക്കെയ്ൻ, പെർകോസെറ്റ്, ഓക്സികോണ്ടിൻ ഗുളികകൾ, ഹൈഡ്രോമോർഫോൺ, മോർഫിൻ ഗുളികകൾ, മാജിക് കൂൺ (സൈലോസിബിൻ), ലോറാസെപാം, റിറ്റാലിൻ, എംഡിഎംഎ എന്നിവ ഉൾപ്പെടുന്നു. പണത്തിന് പുറമേ, നിഷ്നാവ്ബെ ആസ്കി പോലീസ് രണ്ട് വാഹനങ്ങൾ, ഒരു റൈഫിൾ, ഒരു സ്റ്റൺ ഗൺ, മയക്കുമരുന്ന് കടത്തിന് അനുയോജ്യമായ വിവിധ വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
സംശയിക്കപ്പെടുന്ന 22 പേരിൽ 22 നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. ടിമ്മിൻസ്, അട്ടവാപിസ്കാറ്റ് ഫസ്റ്റ് നേഷൻ, മൂസ് ഫാക്ടറി ഫസ്റ്റ് നേഷൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. പിടിയിലായവർ നേരത്തെ നിരവധി മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
അവർക്കെതിരായ കുറ്റങ്ങളുടെ കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയാണ്. പ്രൊജക്റ്റ് ആൽബിയോണുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പോലീസ് തുടരുകയാണ്.



