ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കാനഡയിലെ വിദേശകാര്യ മന്ത്രിയായി ഇന്തോ-കനേഡിയൻ വംശജയായ അനിത ഈ മാസം ആദ്യമാണ് നിയമിതയായത്. ലിബറൽ പാർട്ടി ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച മന്ത്രിസഭാ പുനഃസംഘടനയിലാണ് അനിത വിദേശകാര്യ മന്ത്രിയായെത്തിയത്.
“കാനഡയിലെ ധനമന്ത്രി അനിത ആനന്ദുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. അവരുടെ കാലാവധി വളരെ വിജയകരമാകട്ടെ എന്ന് ആശംസിച്ചു,” ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. കാനഡ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നമ്മുടെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും കാര്യങ്ങൾ ചർച്ചകൾ നടന്നെന്നു. ഇരുരാജ്യങ്ങളും ഒരുമിച്ച് തുടരാൻ ആഗ്രഹിക്കുന്നതായി അനിത ആനന്ദും എക്സിൽ കുറിച്ചു.



