ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ ജയിലിൽനിന്ന് ഒരു ഗുണ്ടാസംഘാംഗത്തെ രക്ഷപ്പെടാൻ സഹായിച്ച പിടികിട്ടാപ്പുള്ളി സ്പെയിനിൽ അറസ്റ്റിലായി. 2022ൽ കോക്വിറ്റ്ലാമിലെ നോർത്ത് ഫ്രേസർ പ്രീട്രയൽ സെന്ററിൽ നിന്ന് റാബിഹ് അൽഖലീൽ എന്നയാളെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരിൽ ഒരാളായ ഒട്ടാവ സ്വദേശി ജോൺ പോട്വിൻ (49) ആണ് അറസ്റ്റിലായത്. ഇയാൾക്കായി കാനഡയിലുടനീളം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ ജോൺ പോട്വിനെതിരെ കുറ്റം ചുമത്തി.
2022 ജൂലൈ 21-നാണ് സംഭവം നടന്നത്. കരാറുകാരായി വേഷമിട്ട രണ്ട് പേർ ജയിലിൽ അതിക്രമിച്ചു കയറി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ജയിലിൽ അതിക്രമത്തിന് ഗൂഢാലോചന നടത്തിയതിനും തടവുകാരനെ രക്ഷപ്പെടുത്തിയതിനും പോട്വിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ജയിൽ ചാടാൻ സഹായിച്ചതിന് ശേഷം പോട്വിൻ കാനഡയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ സ്പെയിനിൽ വെച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Three years of hiding end; Notorious 'jail break' suspect arrested



