ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് (IRCC) വിഭാഗം 2025 ഡിസംബർ 17 വരെയുള്ള ഏറ്റവും പുതിയ വിസ പ്രോസസിംഗ് സമയക്രമം പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കാനഡ പൗരത്വത്തിനായി (Citizenship Grant) അപേക്ഷിച്ചവർക്ക് ഏകദേശം 13 മാസത്തെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. ഇതിൽ നവംബറിന് ശേഷം മാറ്റങ്ങൾ വന്നിട്ടില്ല. പൗരത്വ സർട്ടിഫിക്കറ്റിനായി 9 മാസവും കാത്തിരിക്കണം. സെപ്റ്റംബർ 15-ന് സമർപ്പിച്ച അപേക്ഷകൾക്കാണ് ഇപ്പോൾ അധികൃതർ മറുപടി നൽകിക്കൊണ്ടിരിക്കുന്നത്.
പുതിയ പി.ആർ കാർഡുകൾ ലഭിക്കാൻ 57 ദിവസമാണ് എടുക്കുന്നത്. നവംബറിനെ അപേക്ഷിച്ച് ഇതിൽ 2 ദിവസത്തെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പി.ആർ കാർഡ് പുതുക്കുന്നതിന് (Renewal) 35 ദിവസം എടുക്കും. ഇതിൽ 3 ദിവസത്തെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാമിലി സ്പോൺസർഷിപ്പ് വിഭാഗത്തിൽ ഇപ്പോഴും വലിയ കാലതാമസം തുടരുകയാണ്. ക്യുബെക്കിന് പുറത്തുള്ളവർക്ക് പങ്കാളിയെ സ്പോൺസർ ചെയ്യാൻ 14 മാസവും, മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ 40 മാസവും എടുക്കും. എന്നാൽ ക്യുബെക് പ്രവിശ്യയിലുള്ളവർക്ക് ഇത് യഥാക്രമം 36 മാസവും 49 മാസവുമാണ്. ക്യുബെക്കിലെ പ്രത്യേക നിയമനടപടികളാണ് ഈ കാലതാമസത്തിന് കാരണം.
എക്സ്പ്രസ് എൻട്രി വഴിയുള്ള കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) അപേക്ഷകർക്ക് 7 മാസവും, ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (FSWP) 6 മാസവുമാണ് പ്രോസസിംഗ് സമയം. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് 37 മാസത്തെ വലിയ കാത്തിരിപ്പ് ആവശ്യമാണ്. സ്റ്റാർട്ട് അപ്പ് വിസയ്ക്കും സെൽഫ് എംപ്ലോയ്ഡ് വിഭാഗത്തിനും 10 വർഷത്തിലധികം സമയമെടുക്കുന്നു എന്നത് അപേക്ഷകരെ വലയ്ക്കുന്നുണ്ട്.
സന്ദർശക വിസയ്ക്ക് (Visitor Visa) ഇന്ത്യയിൽ നിന്നുള്ളവർക്ക് ശരാശരി 116 ദിവസം എടുക്കും. നവംബറിനെ അപേക്ഷിച്ച് ഇതിൽ ഒരാഴ്ചത്തെ വർദ്ധനവുണ്ടായി. എന്നാൽ സ്റ്റഡി പെർമിറ്റ് എടുക്കാൻ ഇന്ത്യക്കാർക്ക് വെറും 3 ആഴ്ച മതിയാകും. വർക്ക് പെർമിറ്റിനായി ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ആഴ്ചത്തെ കാത്തിരിപ്പ് ആവശ്യമാണ്. സീസണൽ കാർഷിക തൊഴിലാളികൾക്ക് വെറും 10 ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കുന്നുണ്ട്.
പൂർണ്ണമായ രേഖകൾ സമർപ്പിക്കാത്തതും സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസവും വിസ ലഭിക്കുന്നതിനെ ബാധിച്ചേക്കാമെന്ന് IRCC മുന്നറിയിപ്പ് നൽകുന്നു. പി.ആർ കാർഡ്, വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ് എന്നിവയുടെ സമയം ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുമ്പോൾ പൗരത്വം, പി.ആർ എന്നിവയുടെ സമയം മാസം തോറുമാണ് പുതുക്കുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The wait gets longer! IRCC releases new visa processing times



