കാനഡയിലെ സ്റ്റഡി വിസ, വർക്ക് പെർമിറ്റ്, വിസിറ്റർ വിസ, പി.ആർ. തുടങ്ങിയവയുടെ അപേക്ഷകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രോസസിംഗ് സമയം പ്രഖ്യാപിച്ച് ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി.). 2025 സെപ്റ്റംബർ 10 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
താൽക്കാലിക താമസത്തിനുള്ള അപേക്ഷകൾ (Temporary Residence Applications)
- സ്റ്റഡി പെർമിറ്റ് (Study Permit)
ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കുന്നതിനുള്ള സമയം നാല് ആഴ്ചയായി വർദ്ധിച്ചു. ഇത് ജൂലൈ 23-ലെ മൂന്ന് ആഴ്ചയിൽ നിന്ന് കൂടുതലാണ് ഇത്. അതേസമയം, കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് ആറ് ആഴ്ചയും, പാകിസ്താനിൽ നിന്നുള്ളവർക്ക് ഒമ്പത് ആഴ്ചയും, നൈജീരിയയിൽ നിന്നുള്ളവർക്ക് എട്ട് ആഴ്ചയും യു.എസ്സിൽ നിന്നുള്ളവർക്ക് പത്ത് ആഴ്ചയുമാണ് പുതിയ പ്രോസസിങ് സമയം. കാനഡയ്ക്കുള്ളിൽ നിന്നുള്ള അപേക്ഷകൾക്കുള്ള സേവന നിലവാരം നാല് മാസവും, പുറത്ത് നിന്നുള്ള അപേക്ഷകൾക്ക് രണ്ട് മാസവുമാണ്.
- വർക്ക് പെർമിറ്റ് (Work Permit)
ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾക്കുള്ള പ്രോസസിങ് സമയം എട്ട് ആഴ്ചയായി ഉയർന്നു (ജൂലൈയിൽ ഇത് ഏഴ് ആഴ്ചയായിരുന്നു). കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് 190 ദിവസവും, പാകിസ്താനിൽ നിന്നുള്ളവർക്ക് 12 ആഴ്ചയും, നൈജീരിയയിൽ നിന്നുള്ളവർക്ക് 22 ആഴ്ചയും, യു.എസ്സിൽ നിന്നുള്ളവർക്ക് മൂന്ന് ആഴ്ചയുമാണ് പുതിയ പ്രോസസിങ് സമയം.
- വിസിറ്റർ വിസ (Visitor Visa)
ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്കുള്ള പ്രോസസിങ് സമയം 28 ദിവസത്തിൽ നിന്ന് 63 ദിവസമായി ഗണ്യമായി വർദ്ധിച്ചു. കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് 13 ദിവസവും, പാകിസ്താനിൽ നിന്നുള്ളവർക്ക് 48 ദിവസവും, നൈജീരിയയിൽ നിന്നുള്ളവർക്ക് 31 ദിവസവും, യു.എസ്സിൽ നിന്നുള്ളവർക്ക് 24 ദിവസവുമാണ് പുതിയ പ്രോസസിങ് സമയം. കാനഡയ്ക്ക് പുറത്ത് നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്കുള്ള സേവന നിലവാരം 14 ദിവസമാണ്.
- സൂപ്പർ വിസ (Super Visa)
ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകൾക്കുള്ള പ്രോസസിങ് സമയം 139 ദിവസം മാറ്റമില്ലാതെ തുടരുന്നു. മറ്റ് രാജ്യങ്ങളായ പാകിസ്താൻ (112 ദിവസം), നൈജീരിയ (55 ദിവസം), ഫിലിപ്പീൻസ് (71 ദിവസം), യു.എസ്. (89 ദിവസം) എന്നിവിടങ്ങളിൽ നിന്നും മാറ്റങ്ങൾ വന്നിട്ടുണ്ട്. സൂപ്പർ വിസ അപേക്ഷകൾക്കുള്ള സേവന നിലവാരം 112 ദിവസമാണ്.
പെർമനന്റ് റെസിഡൻസ് (Permanent Residence) അപേക്ഷകൾ
- എക്സ്പ്രസ് എൻട്രി (Express Entry)
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) : 5 മാസം
ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP): 6 മാസം
എല്ലാ എക്സ്പ്രസ് എൻട്രി സ്ട്രീമുകൾക്കുമുള്ള സേവന നിലവാരം 6 മാസമാണ്.
- ഫാമിലി സ്പോൺസർഷിപ്പ് (Family Sponsorship)
കാനഡയ്ക്ക് പുറത്തുള്ള പങ്കാളി അല്ലെങ്കിൽ കോമൺ-ലോ പാർട്ണർ: 15 മാസം (ക്യൂബെക്കിന് പുറത്തുള്ളവർക്ക്). ഇത് ജൂലൈയിലെ 11 മാസത്തിൽ നിന്ന് വർദ്ധിച്ചു.
പങ്കാളിയെ സ്പോൺസർ ചെയ്യുന്നതിനുള്ള സേവന നിലവാരം 12 മാസമാണ്.
സിറ്റിസൺഷിപ്പ് (Citizenship)
സിറ്റിസൺഷിപ്പ് ഗ്രാൻഡ്: 11 മാസം (മുമ്പ് 10 മാസം)
സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റുകൾ: 5 മാസം (മാറ്റമില്ല)
സിറ്റിസൺഷിപ്പ് ഗ്രാൻഡ് അപേക്ഷകൾക്കുള്ള സേവന നിലവാരം 12 മാസമാണ്.
പ്രോസസിങ് സമയങ്ങളും സേവന നിലവാരവും
പ്രോസസിങ് സമയം: പുതിയ അപേക്ഷകൾക്ക് എത്ര സമയമെടുക്കും എന്നതിനെക്കുറിച്ചുള്ള ഐ.ആർ.സി.സി.യുടെ പ്രവചനമാണിത്.
സേവന നിലവാരം: സാധാരണ സാഹചര്യങ്ങളിൽ, അപേക്ഷകൾ എത്ര സമയത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുമെന്നതിനെക്കുറിച്ചുള്ള ഐ.ആർ.സി.സി.യുടെ പ്രതിബദ്ധതയാണിത് ഈ സമയം കൊണ്ട് സൂചിപ്പിക്കുന്നത്. 80% അപേക്ഷകൾ സേവന നിലവാരത്തിനുള്ളിൽ പൂർത്തിയാക്കാൻ ഐ.ആർ.സി.സി. ലക്ഷ്യമിടുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
IRCC’s latest processing times
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)



