📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമുസ് കടലിടുക്കിൽ കടത്തുചാർജ് കുത്തനെ കൂട്ടി ഇറാൻ; ഓരോ കപ്പലിനും ഈടാക്കുന്നത് 2 മില്യൺ ഡോളർ

Canada Varthakal by Canada Varthakal
March 23, 2026
in World
Reading Time: 1 min read
ഹോർമുസ് കടലിടുക്കിൽ കടത്തുചാർജ് കുത്തനെ കൂട്ടി ഇറാൻ; ഓരോ കപ്പലിനും ഈടാക്കുന്നത് 2 മില്യൺ ഡോളർ

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിൽ നിന്നും ഏകദേശം 2 മില്യൺ ഡോളർ വീതമാണ് ഈടാക്കുന്നതെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീൻ ബ്രൂജെർഡിയെ ഉദ്ധരിച്ച് ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന് വലിയ ചെലവുകളുണ്ടെന്നും അതിനാൽ ട്രാൻസിറ്റ് ഫീ ഈടാക്കുന്നത് സ്വാഭാവികമാണെന്നും ബ്രൂജെർഡി വ്യക്തമാക്കി. ഇറാൻ നിലവിൽ വിവിധ അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്നതിനാൽ ഇത്തരം വൻതുക കൈമാറുന്നത് ആഗോള കപ്പൽ കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കും.

ആഗോള ഇന്ധന നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യ വാരം മുതൽ ഇറാന്റെ നിയന്ത്രണത്തിലാണ്. ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. എന്നാൽ തങ്ങളുടെ ശത്രുക്കൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും മാത്രമേ കടലിടുക്ക് അടച്ചിട്ടുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. ഇതിന്റെ ഭാഗമായി ജപ്പാൻ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ചില കപ്പലുകൾക്ക് ഇറാൻ നേരത്തെ യാത്രാ അനുമതി നൽകിയിരുന്നു. രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്കും ഒരു പാകിസ്ഥാൻ എണ്ണക്കപ്പലിനും പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം.

ADVERTISEMENT

അതേസമയം, മേഖലയിൽ അമേരിക്കയുമായുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെ ഇരുരാജ്യങ്ങളും കടുത്ത ഭീഷണികളുമായി രംഗത്തുണ്ട്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി മധ്യേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് തിരിച്ചടിച്ചു.

നിലവിൽ കടലിടുക്കിലെ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഇറാഖ് കടലിൽ രണ്ട് ഇന്ധന കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കടലിടുക്കിലെ ഇറാന്റെ ഇടപെടൽ മേഖലയിൽ വലിയ സൈനിക നീക്കങ്ങൾക്ക് വഴിവെച്ചേക്കുമെന്നും സൂചനയുണ്ട്.

Iran sharply increases shipping fees in the Strait of Hormuz; charges $2 million per ship’

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3

Related Posts

parliment
World

ഇസ്രയേൽ പാർലമെന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; സഭാനടപടികൾ നിർത്തിവെച്ചു!

by Canada Varthakal
March 25, 2026
army
World

ചർച്ചകൾക്കിടെ അമേരിക്കയുടെ നീക്കം; 7,000 സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, കരയുദ്ധത്തിന് ശ്രമമോ?

by Canada Varthakal
March 25, 2026
flag
World

ഇസ്രായേലിൽ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടി; ഇറാന്റെ ആയുധകേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യം

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.