കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ. പഞ്ചാബില്‍ നിന്നുള്ള ഗഗന്‍പ്രീത് സിംഗ്, ജഗ്ദീപ് സിംഗ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് നാടുകടത്തല്‍ നടപടി നേരിടേണ്ടി വരിക. കാറിടിച്ച് പരിക്കേറ്റയാളെ ഒരു കിലോമീറ്ററോളം ദൂരം കാറില്‍ വലിച്ചിഴച്ചതിന് പിന്നാലെയാണ് ഇവര്‍ നാടുകടത്തല്‍ ഭീതിയിലായത്.
2024 ജനുവരി 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചിന്തിക്കാന്‍ കഴിയുന്നതിലും ക്രൂരമായ നടപടിയെന്നാണ് കേസിന്റെ വിചാരണയ്ക്കിടെ കോടതി വിശേഷിപ്പിച്ചത്. അപകടകരമായ വാഹനം ഓടിച്ചതിന് ഇവര്‍ക്കെതിരായ കേസിന്റെ വിചാരണ കാനഡയില്‍ പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫോര്‍ഡ് മസ്താംഗ് വാഹനമാണ് 45കാരനെ ഇടിച്ച് റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചത്. കണ്ടുനിന്നവര്‍ നിങ്ങളുടെ കാറിന് അടിയില്‍ ഒരാള്‍ കുടുങ്ങിയതായി വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല.
കോടതിയിൽ അവതരിപ്പിച്ച വിവരങ്ങൾ പ്രകാരം, അപകടത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു, അതേസമയം ഗുരുതരമായി പരിക്കേറ്റ ഇര പിന്നീട് മരണത്തിന് കീഴടങ്ങി. സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ ക്രൂരമായ കൊലപാതകം എന്നായിരുന്നു ഇരയുടെ ദീർഘകാല സുഹൃത്ത് ചാർളി ഗിൽഹെപ്സി ഉൾപ്പെടെയുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും കോടതിയിൽ പ്രതികരിച്ചത്.കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ദുരന്തവും ക്രൂരതയും ഉൾക്കൊള്ളാൻ അവർ പാടുപെട്ടു.സമൂഹത്തിലാകെ ഈ സംഭവം വലിയ ആശങ്കയും ദുഃഖവും ഉണ്ടാക്കിയിരിക്കുകയണ്.
ഇരയുടെ കുടുംബത്തിന് പിന്തുണ ചെയ്യുന്നവരുൾപ്പെടെ നിയമം കർശനമാക്കണമെന്നും ഈ കൊലപാതകത്തിന് കൂടുതൽ പിന്തുണ ലഭിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഗഗൻപ്രീതിനു മൂന്ന് വർഷവും ജഗ്ദീപിനു നാല് വർഷവും തടവും മൂന്ന് വർഷത്തെ ഡ്രൈവിങ് വിലക്കുമാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കാനഡ ബോർഡർ സർവീസസ് ഏജൻസി നാടുകടത്തൽ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. സംഭവത്തിൽ ഇരുവരും കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.



