ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ച ഇന്ത്യൻ യൂട്യൂബർ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നഗരത്തിലെ ഭവനരഹിതരുടെ ദുരിതങ്ങളാണ് വീഡിയോയിൽ ഹൈലൈറ്റ് ചെയ്യുന്നത്. നിതീഷ് അദ്വിതിയ എന്ന യൂട്യൂബർ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ക്ലിപ്പിൽ, ഒരു പൊതു ഫൗണ്ടന്റെ താഴെ ഒരാൾ കുനിഞ്ഞിരുന്ന് തുണികൾ അലക്കിയ ശേഷം മുഖത്ത് വെള്ളം തളിക്കുന്നതാണ് കാണുന്നത്.
“ഇത് നോക്കൂ സഹോദരാ, ഇയാൾ ഫൗണ്ടന്റെ താഴെ തുണികൾ അലക്കുകയാണ്. ഇതാണ് ടൊറന്റോയുടെ യാഥാർത്ഥ്യം.” വീഡിയോ ചിത്രീകരിക്കുമ്പോൾ അദ്വിതിയ ഹിന്ദിയിൽ ഇങ്ങനെയാണ് പറയുന്നത്. ആ മനുഷ്യൻ തന്റെ സാധനങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. “ഇവിടെ ഇങ്ങനെയൊന്ന് കാണുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇയാൾ ഭവനരഹിതനാണ്, ടൊറന്റോയിലെ ഭവനരഹിതരുടെ അവസ്ഥ ഇതാണ്.”
ഈ വീഡിയോ 100,000-ലധികം ആളുകൾ കാണുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. “ഇത്തരം സംഭവങ്ങൾ റെക്കോർഡ് ചെയ്യാനും മുന്നോട്ട് കൊണ്ടുവരാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എപ്പോഴും ഇന്ത്യയാണ് ദരിദ്ര രാജ്യമെന്ന് പറയുകയാണ് ഇവിടെയുള്ള ആളുകൾ ചെയ്യുന്നത് ചെയ്യുന്നത്.” എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അതേസമയം, വീഡിയോ ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അദ്വിതീയയെ വിമർശിച്ച് നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. “ഇന്ത്യൻ ചിന്താഗതി, ആദ്യം കാനഡയിൽ വരിക, എന്നിട്ട് തങ്ങൾ ഒരു മികച്ച രാജ്യത്തുനിന്നാണ് വരുന്നത് എന്ന മട്ടിൽ കാനഡയിലെ എല്ലാ മോശം കാര്യങ്ങളും ഉയർത്തിക്കാട്ടുക.” എന്ന കമന്റും അത്തരം ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
വീഡിയോ കാണാം
https://www.instagram.com/reel/DNtED47ZEE1/?utm_source=ig_web_copy_link Source: nitishadvitiy
Indian YouTuber films man washing clothes under Toronto fountain, sparks debate on ‘civic sense’



