റെജീന ∙ സസ്‌കച്വാനിലെ നോർത്ത് ബാറ്റിൽഫോർഡിൽ നിന്ന് ഇന്ത്യൻ യുവതിയെ കാണാതായ സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പൊതുജനങ്ങളുടെ സഹായം തേടി.20കാരിയായ ഹർദീപ് കൗറിനെയാണ് കാണാതായത്. നവംബർ 29ന് രാവിലെ 8:30ന് സെന്റ് ലോറന്റ് ഡ്രൈവിൽ വെച്ചാണ് ഹർദീപിനെ അവസാനമായി കണ്ടതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ തിരോധാനത്തിൽ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും ബാറ്റിൽഫോർഡ്‌സ് RCMP അഭ്യർഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian woman missing in Canada; police seek public's help






