കാൽഗറി ഡൗൺടൗണിൽ വെച്ച് കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. 37കാരനായ ഗുർദ്ദീപ് സിംഗ് മുണ്ടിയാണ് മരിച്ചത്. ജൂലൈ 24ന് രാത്രി 8.40 ഓടെ ഡെർമോട്ട് ബാൾഡ്വിൻ വേ എസ്ഇയിലെ ഡ്രോപ്പ്-ഇൻ സെന്ററിൽ വെച്ചാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്. കവർച്ചയ്ക്കിടെ നടന്ന ആക്രമണത്തിലാണ് ഗുർദ്ദീപിന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ആക്രമണം, കവർച്ച എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ജൂലൈ 24-ന് രാത്രി 8.30-നും 9 മണിക്കും ഇടയിൽ റിവർഫ്രണ്ട് അവന്യൂ എസ്.ഇ.-യുടെയും ഫോർത്ത് സ്ട്രീറ്റ് എസ്.ഇ.-യുടെയും തെക്കുകിഴക്ക് ഭാഗത്ത് നടന്ന ആക്രമണത്തിന് ദൃക്സാക്ഷിയായ ആളുകളോ അവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കൈവശമുള്ളവരോ ആണെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Indian man stabbed during robbery dies after three weeks in hospital



