ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി യുവതാരം അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയും കടുത്ത പനിയും മൂലം ആരോഗ്യനില വഷളായതിനെത്തുടർന്നാണ് താരത്തെ ചികിത്സയ്ക്കായി മാറ്റിയത്. യുഎസിനെതിരായ മത്സരത്തിന് മുൻപ് തന്നെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ താരം കളത്തിലിറങ്ങുകയായിരുന്നു. ഇതേത്തുടർന്ന് നില വഷളാവുകയും താരത്തിന് ഡ്രിപ്പ് നൽകേണ്ടി വരികയും ചെയ്തു. നിലവിൽ ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ല.
അഭിഷേക് ശർമ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമെടുക്കുമെന്ന് അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ദൊഷാട്ടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമീബിയയ്ക്കെതിരായ അടുത്ത മത്സരത്തിൽ സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടം വരാനിരിക്കെ അഭിഷേകിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. പരുക്ക് മാറി വാഷിങ്ടൻ സുന്ദർ തിരിച്ചെത്തിയതും പേസ് കരുത്തായി ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലേക്ക് മടങ്ങിവരുന്നതും ടീമിന് ആശ്വാസം പകരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Indian cricketer Abhishek Sharma has been hospitalized due to an infection



