പാകിസ്താന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലേക്ക് ഇന്ത്യയുടെ മിസൈൽ ആക്രമണം എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ലാഹോർ, സിയാൽകോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവൽപിണ്ടിയിലും മിസൈൽ വർഷം. ലാഹോർ വാൾട്ടൺ എയർബേസിൽ ഡ്രോൺ ആക്രമണത്തിൽ 7 പാക് വ്യോമ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു. ഇന്ന് PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകർത്തത്. ഇസ്ലാമബാദിൽ അപായ സൈറനുകൾ മുഴങ്ങി.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം.പാകിസ്താനിലെ ബഹാവൽനഗർ കൺടോൺമെന്റിന് സമീപം സ്‌ഫോടനമുണ്ടായെന്നാണ് ഏറ്റവും പുതിയ വിവരം. ഉഗ്രസ്‌പോടനമാണെന്നും പലവട്ടം സ്‌പോടനം നടന്നുവെന്നും വിവരമുണ്ട്.
ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ദൗത്യം തുടരുന്നതായും സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ.ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യൻ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്കുള്ളിലേക്ക് ആഴത്തിൽ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവർ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകൾ നിർവീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.ലാഹോറിൽ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തു. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തിൽ എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി.






