വാഷിങ്ടൻ: അമേരിക്കൻ സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് കുടിയേറ്റക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് നഗരം കടുത്ത സംഘർഷാവസ്ഥയിൽ. രണ്ടാഴ്ച മുൻപ് റെനെ നിക്കോൾ ഗുഡ് എന്ന വനിത കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ 51-കാരനായ കുടിയേറ്റക്കാരൻ കൂടി വെടിയേറ്റു മരിച്ചത്. വാഹനപരിശോധനയ്ക്കിടെ ഇയാൾ അക്രമാസക്തനായെന്നും സ്വയം പ്രതിരോധത്തിനായി വെടിവയ്ക്കേണ്ടി വന്നെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കൊല്ലപ്പെട്ട വ്യക്തിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അവകാശപ്പെടുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചതോടെ നഗരത്തിൽ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മിനസോടയിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ക്രൂരമായ പരിശോധനാ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഗവർണർ ടിം വാൽസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. സ്വന്തം ജീവൻ അപകടത്തിലാണെന്ന് തോന്നിയപ്പോഴാണ് ഏജന്റ് വെടിയുതിർത്തതെന്നാണ് ഔദ്യോഗിക നിലപാടെങ്കിലും, ജനരോഷം നിയന്ത്രിക്കാനാവാതെ നഗരം ഇപ്പോഴും പുകയുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Immigration Shooting Sparks Protests: Minnesota shooting incidents are rising due to conflicts with immigration agents



