📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമി​ഗ്രേഷൻ അപേക്ഷകർക്ക് പുതിയ നിബന്ധന: ഈ 4 രാജ്യക്കാർക്ക് ഇനി മെഡിക്കൽ എക്സാം നിർബന്ധം; 6 രാജ്യക്കാരെ ഒഴിവാക്കി!

Canada Varthakal by Canada Varthakal
November 4, 2025
in Immigration
Reading Time: 2 mins read
Express-Entry-Medical-Exam.

ടൊറന്റോ: കാനഡയിൽ താൽക്കാലിക താമസത്തിനായി അപേക്ഷിക്കുന്ന വിദേശികൾക്ക് ഇമ്മിഗ്രേഷൻ മെഡിക്കൽ എക്സാം (IME) നിർബന്ധമാക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതുക്കി. പുതിയ മാറ്റങ്ങൾ പ്രകാരം നാല് രാജ്യങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ആറ് രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്തു. പുതിയ മാറ്റങ്ങൾ 2025 നവംബർ 3 മുതൽ പ്രാബല്യത്തിൽ വന്നു.

IME ആവശ്യമായതും ഒഴിവാക്കിയതുമായ രാജ്യങ്ങൾ

ADVERTISEMENT

പുതുതായി കൂട്ടിച്ചേർത്ത രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇനി IME നിർബന്ധമാണ്. ഒഴിവാക്കിയ രാജ്യക്കാർക്ക് മെഡിക്കൽ എക്സാമിനേഷൻ ആവശ്യമില്ല.

IME ഇപ്പോൾ ആവശ്യമുണ്ട്IME ഇനി ആവശ്യമില്ല
അർജന്റീന (Argentina)അർമേനിയ (Armenia)
കൊളംബിയ (Columbia)ബോസ്നിയ ആൻഡ് ഹെർസഗോവിന (Bosnia and Herzegovina)
ഉറുഗ്വേ (Uruguayഇറാഖ് (Iraq)
വെനസ്വേല (Venezuela)ലാത്വിയ (Latvia)
ലിത്വാനിയ (Lithuania)
തായ്‌വാൻ (Taiwan)

ഈ രാജ്യങ്ങൾ കൂടാതെ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, ബ്രസീൽ തുടങ്ങി നൂറിലധികം രാജ്യങ്ങൾ ഉൾപ്പെട്ട പഴയ ലിസ്റ്റ് മാറ്റമില്ലാതെ തുടരുന്നുണ്ട്.

ആർക്കൊക്കെയാണ് IME വേണ്ടത്?

താൽക്കാലിക റെസിഡൻസിക്ക് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾ നിർബന്ധമായും ഇമ്മിഗ്രേഷൻ മെഡിക്കൽ എക്സാം എടുക്കണം:

കാനഡയിൽ ആറു മാസത്തിലധികം താമസിക്കാൻ പദ്ധതിയിടുകയും, കാനഡയിൽ വരുന്നതിന് ഒരു വർഷം മുമ്പുള്ള ആറു മാസത്തിൽ കൂടുതലായി ഈ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്തവർ.

സൂപ്പർ വീസയ്ക്ക് (Super Visa) അപേക്ഷിക്കുന്ന രക്ഷിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും.

പൊതുജനാരോഗ്യ സംരക്ഷണം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവർ.

പൊതുജനാരോഗ്യ സംരക്ഷണം ആവശ്യമുള്ള പ്രധാന ജോലികൾ:

ആരോഗ്യ സംരക്ഷണ വിദഗ്ദ്ധർ, ക്ലിനിക്കൽ ലാബ് ജീവനക്കാർ.

നഴ്സിങ്, ജെറിയാട്രിക് ഹോമുകളിലെ അറ്റൻഡർമാർ.

സ്കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നവർ.

ഗാർഹിക തൊഴിലാളികൾ, കുട്ടികളെയും പ്രായമായവരെയും പരിചരിക്കുന്ന ഇൻ-ഹോം കെയർഗിവർമാർ.

ആറു മാസത്തിൽ കുറഞ്ഞ കാലയളവിലേക്ക് വരുന്നവർക്കും പൊതുജനങ്ങളുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യുന്നവർക്കും സാധാരണയായി IME ആവശ്യമില്ല.

മെഡിക്കൽ എക്സാം എങ്ങനെ എടുക്കാം?

അപേക്ഷ സമർപ്പിച്ച ശേഷം IRCC, IME പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ അയയ്ക്കും. അതത് രാജ്യങ്ങളിലെ ഇമ്മിഗ്രേഷൻ വിഭാഗം അംഗീകരിച്ച പാനൽ ഫിസിഷ്യൻമാരുടെ ലിസ്റ്റ് പരിശോധിച്ച് അവരുമായി നേരിട്ട് ബന്ധപ്പെട്ട് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

ഒഴിവാക്കലിന് സാധ്യത:

നിലവിൽ, 2029 ഒക്ടോബർ 5 വരെ പ്രാബല്യത്തിലുള്ള താൽക്കാലിക പൊതുനയം അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ (വർക്ക് പെർമിറ്റിനോ സ്റ്റഡി പെർമിറ്റിനോ വേണ്ടി) IME പൂർത്തിയാക്കുകയും പൊതുജനാരോഗ്യത്തിന് അപകടമില്ലെന്ന് തെളിയുകയും ചെയ്താൽ കാനഡയിൽ താമസിക്കുന്ന ചില അപേക്ഷകരെ IME-യിൽ നിന്ന് ഒഴിവാക്കിയേക്കാം.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada revises list of countries requiring immigration medical exams for temporary residence applicants

Ad 1
Ad 2
Ad 3

Related Posts

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
CANADA FLAG AND MONEY
Immigration

കാനഡ കുടിയേറ്റം ഇനി ചെലവേറും; പിആർ, പൗരത്വ അപേക്ഷാ ഫീസുകൾ കൂട്ടി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.