കാൽഗറി: മെഡിക്കൽ പരിശോധനയ്ക്കായി കാൽഗറിയിലെ ആശുപത്രിയിൽ എത്തിച്ച ഇമിഗ്രേഷൻ തടവുകാരൻ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് കാൽഗറി നഗരത്തെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം നടന്നത്.
ഇമിഗ്രേഷൻ നിയമപ്രകാരം തടവിൽ കഴിഞ്ഞിരുന്ന ഒരാളെ പതിവ് മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പരിശോധനയ്ക്കിടെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജഗ്‌ദീപ് സിംഗ് (Jagdeep Singh) എന്ന ഇന്ത്യൻ പൗരനാണ് രക്ഷപ്പെട്ടതെന്ന് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇയാൾക്കെതിരെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് പ്രകാരം സംഘടിത കുറ്റകൃത്യത്തിൽ (Organized Crime) പങ്കെടുത്തതിന് അന്വേഷണം നടന്നുവരികയായിരുന്നു.
സംഭവത്തെ തുടർന്ന് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി പ്രാദേശിക പോലീസ് സേനയുമായി ചേർന്ന് ജഗ്‌ദീപ് സിംഗിനായുള്ള തിരച്ചിൽ ഊർജിതമാക്കി. പൊതുജനങ്ങൾ ഇയാളെ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്നും വിവരം ലഭിക്കുന്നവർ ഉടൻ 911-ൽ വിളിച്ചറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Immigration detainee escapes from Calgary’s Rockyview General Hospital



