തൃശൂർ: സജീവ രാഷ്ട്രീയത്തിലേക്കോ തെരഞ്ഞെടുപ്പ് മത്സരത്തിലേക്കോ താനില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ വന്നു കണ്ടിരുന്നുവെന്നും സുരേഷ് ഗോപി ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എൽ.ഡി.എഫും കോൺഗ്രസും സമാനമായ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയൻ വ്യക്തമാക്കി.
എന്നാൽ, കായിക മേഖലയ്ക്കുള്ള അംഗീകാരമായി രാജ്യസഭാംഗത്വം (നോമിനേറ്റഡ് സീറ്റ്) നൽകുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സുഹൃദ്ബന്ധമുണ്ടെന്നും ഒരു പ്രത്യേക കക്ഷിയിൽ ചേരുന്നത് എല്ലാവരിൽ നിന്നും ലഭിക്കുന്ന സ്നേഹം നഷ്ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താരം എന്ന നിലയിൽ കായികപ്രേമികൾ നൽകുന്ന സ്നേഹം നിലനിർത്താനാണ് തനിക്ക് താല്പര്യമെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
I.M. Vijayan clarifies his stance, saying he will not contest, but will accept Rajya Sabha membership if offered



