തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരങ്ങളായ കീർത്തി സുരേഷും സാമന്തയും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ കീർത്തിയുടെ രസകരമായ സ്വഭാവരീതികളെക്കുറിച്ച് സാമന്ത പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കീർത്തിക്ക് അവിശ്വസനീയമായ ഹ്യൂമർ സെൻസാണെന്നും തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും തമാശ പറയുന്ന പെൺകുട്ടിയാണ് അവളെന്നും സാമന്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
മദ്യപിക്കുന്ന ശീലമില്ലെങ്കിലും പുലർച്ചെ രണ്ട് മണിയാകുമ്പോൾ കീർത്തി ഭയങ്കരമായി ഹൈപ്പർ ആകുമെന്നാണ് സാമന്ത പറയുന്നത്. “പുലർച്ചെ രണ്ട് മണിയാകുമ്പോൾ അവിടുന്ന് ഓടി രക്ഷപ്പെടണം, കാരണം ആ സമയത്ത് അവൾ അതീവ ഊർജ്ജസ്വലയായിരിക്കും. വെറും 0.3 സെക്കൻഡിനുള്ളിൽ അവൾ എല്ലാം തകിടം മറിക്കും,” സാമന്ത തമാശരൂപേണ പറഞ്ഞു. പൊതുവേ ശാന്തപ്രകൃതക്കാരിയായി കാണപ്പെടുന്ന കീർത്തിയുടെ അധികമാർക്കും അറിയാത്ത മറുപുറമാണ് സാമന്ത ഇതിലൂടെ വ്യക്തമാക്കിയത്.
സിനിമയിൽ സജീവമായ കീർത്തിയുടെ തമിഴ് ചിത്രം ‘റിവോൾവർ റീത്ത’യാണ് ഒടുവിൽ പുറത്തിറങ്ങിയത്. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പമുള്ള ‘വാശി’, മോഹൻലാൽ ചിത്രം ‘മരയ്ക്കാർ’ എന്നിവയിലാണ് താരം അവസാനമായി വേഷമിട്ടത്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ‘തോട്ടം’ ആണ് കീർത്തിയുടേതായി ഇനി മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴിലും തെലുങ്കിലുമായി നിരവധി വലിയ പ്രോജക്റ്റുകളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
I don’t drink alcohol, but the guy is hyper! Samantha has something to say about Keerthy; viral on social media
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



