ജെറുസലേം സമീപം ഉണ്ടായ വലിയ കാട്ടുതിയാൽ ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കേണ്ടിവന്നു. ഇത് ഇസ്രായേലിലെ ഏറ്റവും വലിയ കാട്ടുതികളിലൊന്നായി കണക്കാക്കപ്പെടുന്നു. കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റു. മെമ്മോറിയൽ ദിനത്തിൽ ആരംഭിച്ച ഈ അഗ്നിബാധ ഏകദേശം 3,000 ഏക്കർ ഭൂമി കരിച്ചുകളഞ്ഞു, വരണ്ട കാലാവസ്ഥയും മണിക്കൂറിൽ 100 കിലോമീറ്റർ വരെ എത്തുന്ന ശക്തമായ കാറ്റും കാരനാമാണ് തീ തുടരുവാൻ കാരണമായത്.
അഗ്നിശമന രക്ഷാ പ്രവർത്തനങ്ങളിൽ 160-ലധികം സംഘങ്ങളും സൈനിക പിന്തുണയും വ്യോമ പ്രവർത്തനങ്ങലും ഉണ്ടായിരുന്നു. അതിൽ തീ അണക്കാൻ സഹായിക്കുന്ന C-130J വിമാനങ്ങളും ഏർപ്പെട്ടിരുന്നു. കാട്ടുതീയെ തുടർന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ റദ്ദാക്കുകയും കാട്ടു തീ പടർന്ന് ജെറുസലേമിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നൽകി. ഈ ഗുരുതരമായ അഗ്നിബാധ അതിവേഗം പടരുന്നതിനാൽ, നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. ഉക്രെയ്ൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അതിനോട് പ്രതികരിച്ച് സഹായങ്ങൾ വാകത്താനം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങൾ നൽകുന്ന സഹായം അടിയന്തിര സാഹചര്യം നേരിടുന്നതിന് അത്യാവശ്യമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും കാട്ടുതീയുടെ തീവ്രത കൂടുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി ഒരു ഓർമ്മപ്പെടുത്തലാണ്: കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അടിയന്തിരമായി നേരിടേണ്ട ആഗോള വെല്ലുവിളികളാണ്.



