ടൊറന്റോ; ഹാമിൽട്ടണിൽ വീട്ടിൽ വെടിവെയ്പ്പ്. സംഭവത്തിൽ 27-കാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹാമിൽട്ടണിലെ മാനിംഗ് അവന്യൂവിലെ ഒരു വീട്ടിൽ മെഡിക്കൽ എമർജൻസിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. പോലീസും, ഹാമിൽട്ടൺ ഫയർ, പാരാമെഡിക്കൽ സേവനങ്ങളും ചേർന്ന് ഉടൻ തന്നെ യുവാവിന് പ്രാഥമിക ചികിത്സ നൽകി. ശേഷം അദ്ദേഹത്തെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെടിവെപ്പ് നടന്ന വീട്ടിലുണ്ടായിരുന്നവർ പരസ്പരം പരിചയക്കാരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. നിലവിൽ, പോലീസ് സംഭവസ്ഥലം സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Home shooting: One person in critical condition; Police intensify investigation in Hamilton
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



