ജൂലൈ 20 മുതൽ 23 വരെ ഒന്റാരിയോയിലെ ഡിയർഹർസ്റ്റ് റിസോർട്ടിൽ നടക്കുന്ന കൗൺസിൽ ഓഫ് ദി ഫെഡറേഷൻ സമ്മർ മീറ്റിംഗിനോടനുബന്ധിച്ച് ഹണ്ട്സ്വില്ലെയിലും മസ്കോക്ക മേഖലയിലും കനത്ത പോലീസ് സാന്നിധ്യമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ സമ്മർ മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നത് ഒന്റാരിയോയാണ്. കാനഡയിലെ എല്ലാ പ്രവിശ്യകളിലെയും പ്രീമിയർമാർ ഈ വാർഷിക യോഗത്തിൽ പങ്കെടുക്കും.
ഉന്നത വ്യക്തികൾ പങ്കെടുക്കുന്നതിനാൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രവിശ്യ അറിയിച്ചിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) പ്രാദേശിക, പ്രൊവിൻഷ്യൽ, ഫെഡറൽ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എങ്കിലും, ഡിയർഹർസ്റ്റ് റിസോർട്ട് സന്ദർശിക്കുന്നവർ ഗതാഗതക്കുരുക്കും പാർക്കിംഗ് ബുദ്ധിമുട്ടുകളും ജനങ്ങൾക്കുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
റിസോർട്ടിന് ചുറ്റും സുരക്ഷാ പരിശോധനകളും ഉണ്ടാകും. അതിനാൽ, എല്ലാവരും യാത്രാ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കാനും, റോഡരികിലെ സൂചനകൾ ശ്രദ്ധിക്കാനും, കാലതാമസമുണ്ടായാൽ ക്ഷമയോടെ കാത്തിരിക്കാനും അധികൃതർ അറിയിച്ചു.



