ഹാലിഫാക്സ്: ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റി (HRM) നഗരത്തിലെ ഷെയർഡ് മൈക്രോമൊബിലിറ്റി പൈലറ്റ് പ്രോഗ്രാം ഈ ശൈത്യകാലത്ത് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ബേർഡ് കാനഡയുടെ ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും തിങ്കളാഴ്ച മുതൽ സേവനത്തിൽ നിന്ന് പിൻവലിക്കും. ശൈത്യകാല മഞ്ഞ് നീക്കം ചെയ്യേണ്ട സാഹചര്യം നേരത്തെ ഉണ്ടാകുകയാണെങ്കിൽ, സേവനങ്ങൾ അതിനുമുമ്പ് തന്നെ നിർത്താൻ സാധ്യതയുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
പദ്ധതി 2026 വസന്തത്തിൽ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് HRM വ്യക്തമാക്കി. “സീസണൽ ഇടവേളയ്ക്കിടെ യാത്രയ്ക്കായി മറ്റ് ഗതാഗത മാർഗങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതാണ്,” എന്ന് നഗരസഭ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. കാനഡയിലെ മിക്ക നഗരങ്ങളിലും ശൈത്യകാലത്ത് മൈക്രോമൊബിലിറ്റി സേവനങ്ങൾ നിർത്തിവയ്ക്കുന്നത് പതിവായ പ്രവണതയാണെന്നും, പ്രത്യേകിച്ച് പൈലറ്റ് ഘട്ടത്തിലെ സുരക്ഷയും പ്രവർത്തന സവകാശവും ഉറപ്പാക്കാൻ ഇതു സഹായിക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഈ വർഷം മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,22,000-ത്തിലധികം യാത്രകൾ നിവാസികൾ നടത്തിയതായി HRM കണക്കുകൾ പുറത്ത് വിട്ടു. നഗരത്തിൽ വേഗത്തിൽ ജനപ്രീതി നേടിയ ഈ സേവനം ശൈത്യകാലത്തെ കടുത്ത കാലാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തുവാൻ തീരുമാനിക്കപ്പെട്ടതാണെന്നും, അനുയോജ്യമായ സാഹചര്യം ഉണ്ടായാൽ വസന്തത്തിലോടെ വീണ്ടും സേവനം ലഭ്യമാക്കുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
HRM decision follows usual trend; Halifax to discontinue i-Scooter service






