ഹാലിഫാക്സ് : മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന നികുതി ഇളവ് അവസാനിപ്പിച്ച് നോവ സ്കോഷ്യ പവർ കമ്പനിയിൽ നിന്ന് നേരിട്ട് പ്രോപ്പർട്ടി ടാക്സ് ഈടാക്കാനുള്ള നിർണ്ണായക നീക്കവുമായി ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റി. 1992-ലെ പ്രൈവറ്റൈസേഷൻ ആക്ട് പ്രകാരം മുനിസിപ്പാലിറ്റിക്ക് നേരിട്ട് നികുതി നൽകുന്നതിന് പകരം പ്രവിശ്യാ സർക്കാരിനാണ് കമ്പനി തുക കൈമാറുന്നത്. ഈ നിയമം റദ്ദാക്കി നഗരസഭയ്ക്ക് നേരിട്ട് നികുതി ലഭ്യമാക്കണമെന്ന പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനൊരുങ്ങുകയാണ് ഹാലിഫാക്സ് കൗൺസിൽ.
നിലവിലെ നിയമമനുസരിച്ച് നോവ സ്കോഷ്യ പവർ നൽകുന്ന തുക സർക്കാർ വിവിധ മുനിസിപ്പാലിറ്റികൾക്കായി വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ജനസംഖ്യയിലുണ്ടായ വൻ വർധനവും ബജറ്റ് പ്രതിസന്ധിയും കണക്കിലെടുത്ത് വരുമാന സ്രോതസ്സുകൾ വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കൗൺസിലർ കാതറിൻ മോഴ്സ് ചൂണ്ടിക്കാട്ടി. ഒരു ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ വാണിജ്യ നികുതി നൽകാനുള്ള ശേഷി കമ്പനിക്കുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഹാലിഫാക്സ് മുനിസിപ്പാലിറ്റിയിൽ മാത്രം കമ്പനിക്ക് 251 പ്രോപ്പർട്ടികളുണ്ട്. ഇവയിൽ നിന്ന് വാണിജ്യ നിരക്കിൽ നികുതി ഈടാക്കിയാൽ ഏകദേശം 7.99 ദശലക്ഷം ഡോളർ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഗ്രാന്റ് ഇനത്തിൽ ലഭിക്കുന്നത് 6.5 ദശലക്ഷം ഡോളർ മാത്രമാണ്. ടഫ്റ്റ്‌സ് കോവ് ജനറേറ്റിംഗ് സ്റ്റേഷൻ, ലോവർ വാട്ടർ സ്ട്രീറ്റിലെ ഹെഡ് ഓഫീസ് തുടങ്ങിയ പ്രധാന കെട്ടിടങ്ങളിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ ലഭിക്കാനുണ്ട്. ചൊവ്വാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ മേയർ ഇത് സംബന്ധിച്ച് സർക്കാരിന് കത്തയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും.
Halifax council to vote on asking NS Power to pay full property taxes



