ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിന്തുണയോടെ രാജ്യത്തെ ടാക്സി വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ‘ഭാരത് ടാക്സി’ നിരത്തുകളിലേക്ക്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ പുതിയ യാത്രാ സേവനം ഉദ്ഘാടനം ചെയ്തത്. സ്വകാര്യ ടാക്സി ആപ്പുകളുടെ കുത്തക അവസാനിപ്പിക്കാനും സാധാരണക്കാരായ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ഗുണകരമാകുന്ന ഒരു സഹകരണ മാതൃക സൃഷ്ടിക്കാനുമാണ് ഈ പദ്ധതിയൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഭാരത് ടാക്സിയുടെ ഏറ്റവും വലിയ പ്രത്യേകത ഡ്രൈവർമാരിൽ നിന്ന് ഓരോ യാത്രയ്ക്കും കമ്മീഷൻ ഈടാക്കുന്നില്ല എന്നതാണ്. ഇതിൽ ‘സാരഥി’ എന്ന് വിളിക്കപ്പെടുന്ന ഡ്രൈവർമാർ പ്രതിദിനം 30 രൂപ മാത്രം ആക്സസ് ഫീസായി നൽകിയാൽ മതിയാകും. യാത്രയിൽ നിന്നുള്ള ബാക്കി വരുമാനം മുഴുവൻ അവർക്ക് നേരിട്ട് ലഭിക്കും. ഇത് ഡ്രൈവർമാരുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകുന്നത് ഇതിൽ ‘സർജ് ചാർജ്’ ഇല്ലെന്നതാണ്. തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ കമ്പനികൾ നിരക്ക് അമിതമായി വർദ്ധിപ്പിക്കാറുള്ള പതിവ് ഭാരത് ടാക്സിയിൽ ഉണ്ടാകില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായുള്ള കരാറിലൂടെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സ്ഥിരമായ നിരക്ക് ഉറപ്പാക്കിയിട്ടുണ്ട്. പേടിഎമ്മുമായി സഹകരിച്ച് ലളിതമായ യുപിഐ പേയ്മെന്റ് സൗകര്യവും ഇതിൽ ലഭ്യമാണ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹി പൊലീസുമായി സഹകരിച്ച് 35 പ്രത്യേക കേന്ദ്രങ്ങൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഡ്രൈവർമാരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ച ശേഷമാണ് സർവീസിന് അനുവദിക്കുന്നത്. എസി, നോൺ-എസി കാറുകൾക്ക് പുറമെ ഓട്ടോ, ബൈക്ക് ടാക്സി സേവനങ്ങളും ഭാരത് ടാക്സി ആപ്പ് വഴി ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Government-owned Bharat Taxi; No commission for drivers, low cost for passengers, here are 5 features!



