കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് സന്തോഷവാർത്ത. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (MPNP) കീഴിൽ ജൂൺ 12-ന് നടന്ന പുതിയ നറുക്കെടുപ്പിൽ 36 വിദേശ തൊഴിലാളികൾക്ക് പ്രവിശ്യാ കുടിയേറ്റത്തിനായി അപേക്ഷിക്കാൻ ക്ഷണപത്രം ലഭിച്ചു. സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം വഴിയാണ് ഇവർക്ക് ഈ അവസരം ലഭിച്ചത്.
ഈ 36 പേരിൽ അഞ്ചുപേർക്ക് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും ജോബ് സീക്കർ വാലിഡേഷൻ കോഡും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ നേടിയ അപേക്ഷകന്റെ സ്കോർ 613 ആയിരുന്നു. ഈ സ്ട്രീമിനായി താൽപ്പര്യം പ്രകടിപ്പിച്ച് (Expression of Interest – EOI) അപേക്ഷ സമർപ്പിച്ചവർക്കും, മാനിറ്റോബയുടെ സ്ട്രാറ്റജിക് റിക്രൂട്ട്മെൻ്റ് ഇനിഷ്യേറ്റീവ് വഴി നേരിട്ട് ക്ഷണിക്കപ്പെട്ടവർക്കും മാത്രമാണ് ഈ നറുക്കെടുപ്പിൽ അവസരം ലഭിച്ചത്.
വിദഗ്ധരായ അന്താരാഷ്ട്ര തൊഴിലാളികളെ മാനിറ്റോബയിലെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക പദ്ധതിയാണ് സ്ട്രാറ്റജിക് റിക്രൂട്ട്മെൻ്റ് ഇനിഷ്യേറ്റീവ്. പ്രവിശ്യയുടെ സഹകരണത്തോടെ നടത്തുന്ന ഈ റിക്രൂട്ട്മെൻ്റ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പായി തൊഴിലുടമകൾ ABC റിക്രൂട്ട്മെൻ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും നിയമമനുസരിച്ചുള്ള യോഗ്യത നിബന്ധനകൾ നിറവേറ്റുകയും ചെയ്യേണ്ടത് അനുവാര്യമാണ്.
മാനിറ്റോബയുടെ 2025-ലെ പിഎൻപി നോമിനേഷൻ ക്വാട്ടയിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ പ്രവിശ്യയ്ക്ക് അനുവദിച്ചിട്ടുള്ളത് 4,750 സ്ലോട്ടുകൾ മാത്രമാണ്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഫെബ്രുവരി മാസത്തിൽ കാനഡ ഫെഡറൽ ഗവൺമെന്റുമായുള്ള ചർച്ചകളിൽ അവരുടെ PNP അലോക്കേഷൻ വർധിപ്പിക്കുന്നതിൽ വിജയം കൈവരിച്ചത് ശ്രദ്ധേയമാണ്. ഈ മാതൃക മറ്റ് പ്രവിശ്യകളുടെയും സമാനമായ ആവശ്യങ്ങൾ നിറവേറ്റാൻ പ്രോത്സാഹിപ്പിച്ചേക്കാം.



