എഡ്മന്റൺ: കാൽഗറിയിൽ നിര്യാതനായ മലയാളി, സുധീഷ് ശ്രീധരന്റെ (50) കുടുംബത്തെ സഹായിക്കുന്നതിനായി വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഗോഫണ്ട് മീ ക്യാംപയിൻ (GoFundMe) ആരംഭിച്ചു. MCAC, OHM Calgary, NAMMAL എന്നീ സംഘടനകൾ സംയുക്തമായാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
2026 ഏപ്രിൽ ഒന്നിനാണ് സുധീഷ് ശ്രീധരൻ അന്തരിച്ചത്. അപ്രതീക്ഷിതമായുണ്ടായ വിയോഗം കുടുംബത്തെ വലിയ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ശവസംസ്കാര ചടങ്ങുകൾക്കും കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കുമായി 30,000 കനേഡിയൻ ഡോളർ സമാഹരിക്കാനാണ് സംഘടനകൾ ലക്ഷ്യമിടുന്നത്.
മലയാളി സമൂഹത്തിന്റെ സജീവ പിന്തുണയോടെ തുക വേഗത്തിൽ സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തളർന്ന കുടുംബത്തിന് ആശ്വാസമേകാൻ കാനഡയിലെയും നാട്ടിലെയും നിരവധി പേർ ഇതിനോടകം സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഗോഫണ്ട് മീ ലിങ്ക് താഴെ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
GoFundMe campaign launched for Sudheesh Sreedharan, who passed away in Calgary



