ലണ്ടൻ ഒന്റാറിയോ: മിനസോട്ടയിലെ മൗവർ കൗണ്ടിയിലുണ്ടായ ട്രക്ക് അപകടത്തിൽ മരിച്ച കനേഡിയൻ മലയാളി അജീഷ് തോമസിന്റെ (45) സംസ്കാരം ഫെബ്രുവരി 6 വെള്ളിയാഴ്ച ലണ്ടൻ ഒന്റാറിയോയിൽ നടക്കും. തിരുവല്ല കല്ലൂപ്പാറ സ്വദേശിയാണ് അജീഷ്. ഫെബ്രുവരി 2നാണ് അജീഷ് ഓടിച്ചിരുന്ന സെമി ട്രക്ക് അപകടത്തിൽപ്പെട്ടത്. ഭാര്യ ഷെറിൻ. രണ്ട് കുട്ടികളുണ്ട്.
ലണ്ടൻ ഒന്റാറിയോ ഹാരിസ് ഫ്യൂണറൽ ഹോമിൽ (Harris Funeral Home) വ്യാഴം വൈകുന്നേരം 6.30 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുമാണ് വ്യൂവിങ് നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 3:00 വരെ ലണ്ടൻ ഒന്റാറിയോ സെന്റ് പീറ്റേഴ്സ് സെമിത്തേരിയിൽ (806 വിക്ടോറിയ സ്ട്രീറ്റ്) സംസ്കാര ചടങ്ങുകൾ നടക്കും.
അജീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ‘കേരള ട്രക്കേഴ്സ് ഇൻ കാനഡ’യുടെ (KTC) നേതൃത്വത്തിൽ ഗോ ഫണ്ട് മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾക്കും കുടുംബത്തിന്റെ തുടർന്നുള്ള ജീവിതച്ചെലവുകൾക്കുമായി ഈ തുക കൈമാറും. ലണ്ടനിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്.
ഗോ ഫണ്ട് മീ ലിങ്ക്: https://www.gofundme.com/f/pzevh-donate-to-support-the-family-of-late-ajeesh-thomas
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Funeral of Ajeesh Thomas, who died in a truck accident, will be held in London, Ontario on Friday



