കാനഡയിലെ ഒന്റാറിയോയിൽ വെച്ച് നടന്ന അപകടത്തിൽ മരണപ്പെട്ട കൊല്ലം കുന്നത്തൂർ സ്വദേശി റോബിൻ ബേബിയുടെ (35) മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഫണ്ട് ശേഖരണം ആരംഭിച്ചു. ലണ്ടൻ മലയാളി അസോസിയേഷന്റെ (LOMA) നേതൃത്വത്തിലാണ് ഈ ഉദ്യമം.
Related news: https://canadavarthakal.ca/malayali-died-in-canada-4/
കഴിഞ്ഞ ദിവസമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റോബിൻ മരണപ്പെട്ടത്. കാനഡയിലുള്ള ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, ഒരു കെട്ടിടത്തിന്റെ സ്റ്റെയർകെയ്സിൽ നിന്ന് വീണതാണ് അപകടകാരണം. വീഴ്ചയിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ഒന്റാറിയോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റോബിന്റെ ഭാര്യ രേഷ്മയും കുടുംബവും മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതേസമയം, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ തുക കണ്ടെത്താനാണ് LOMA ഒരു ‘ഗോഫണ്ട് മീ’ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. റോബിന്റെ കുടുംബത്തിന് താങ്ങും സഹായവുമാകാൻ താൽപ്പര്യമുള്ളവർക്ക് ഈ ഫണ്ട് ശേഖരണത്തിൽ പങ്കാളികളാകാവുന്നതാണ്.ഗോ ഫണ്ട് മീ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നതാണ്.ഈ വാർത്ത കൂടുതൽ സുമനസുകളിലേക്ക് എത്തിക്കൂമല്ലോ…
Fundraising has begun to bring home the body of Robin Baby, who died in Canada!



