മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ നേതൃസ്ഥാനത്തേക്ക് എത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനുമാണ് വിജയിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രധാന പദവികളിലേക്ക് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നത്. മുൻ പ്രസിഡന്റ് മോഹൻലാൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി തുടരും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിർന്ന നടൻ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം ഉറപ്പിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെയാണ് കുക്കു പരമേശ്വരൻ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാന പദവികളിൽ എത്തുന്നത് ഇതാദ്യമായാണ്.
മുൻ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിനെ തുടർന്നാണ് സംഘടനയിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. പുതിയ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുമെന്നും അകന്നുപോയവരെ തിരികെ കൊണ്ടുവരുമെന്നും ശ്വേത മേനോൻ പ്രതികരിച്ചു.
Four girls guarding his mother! Will Mohanlal leave his mother?



