ഇന്ന് മുതൽ ക്യുബെക്കിലെ ഡോക്ടർമാരുടെ സേവനം കുറവുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യാൻ വരുന്ന വിദേശ ഡോക്ടർമാർക്ക് ഇനി രണ്ട് വ്യത്യസ്ത വർക്ക് പെർമിറ്റുകൾ ആവശ്യമില്ല. പകരം, ഒറ്റ employer-specific പെർമിറ്റ് (C10 കോഡിന് കീഴിൽ) മതിയാകും.
ഈ പുതിയ നിയമമനുസരിച്ച്, 13 ആഴ്ച നീളുന്ന അസസ്മെന്റ് അല്ലെങ്കിൽ അഡാപ്റ്റേഷൻ കാലയളവിനും പൂർണ്ണ പ്രാക്ടീസ് കാലയളവിനും ഈ ഒറ്റ പെർമിറ്റ് മതിയാകും. ഇതിന് 5 വർഷം വരെ കാലാവധിയുണ്ടാകും. Collège des Médecins du Québec (CMQ) അംഗീകരിച്ച ക്ലിനിക്കൽ സെറ്റിംഗുകൾക്ക് ഇത് ബാധകമാണ്.
ADVERTISEMENT
ഈ മാറ്റം യോഗ്യരായ ഡോക്ടർമാർക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും വേഗവുമാക്കുമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ 31 മുതൽ ലഭിക്കുന്ന അപേക്ഷകൾക്ക് പുതിയ നിയമം ബാധകമാകും.
Foreign Physicians in Quebec Now Need Only One Work Permit



