വെസ്റ്റ് ഡൽഹൗസിയിൽ പടർന്നുപിടിച്ച ലോംഗ് ലേക്ക് കാട്ടുതീ അണയ്ക്കുന്നതിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പങ്ക് നല്ലരീതിയിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 13-ന് ആരംഭിച്ച തീപിടിത്തം 8,468 ഹെക്ടറിലധികം സ്ഥലത്താണ് വ്യാപിച്ചത്. ഈ മാസം തിങ്കളാഴ്ചയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. തീയുടെ കിഴക്ക് ഭാഗത്ത് 150 അടി അകത്തേക്ക് കൂടി തീ അണയ്ക്കാൻ സാധിച്ചു. ഡ്രൈ ആയ കാലാവസ്ഥ കാരണം ചില സ്ഥലങ്ങളിൽ തീ ഇപ്പോഴും ആഴത്തിലും ഉയർന്ന താപനിലയിലും പുകയുന്നുണ്ട്. അതിനാൽ തീപിടിത്തം കണ്ടെത്തുന്നതിന് ഇൻഫ്രാറെഡ് സ്കാനറുകൾ ഉപയോഗിച്ചാണ് ക്രൂ അംഗങ്ങൾ തീയണയ്ക്കുന്നത്.
മരങ്ങൾ വീഴാൻ സാധ്യതയുള്ളതുകൊണ്ടും ആളുകൾക്ക് അപകടം ഉണ്ടാകാത്ത രീതിയിലും കാട്ടുതീ പടർന്ന പ്രദേശങ്ങളിൽ നിന്ന് ഹോട്ട് സ്പോട്ടുകൾ, ആഷ് പിറ്റുകൾ, വേരുകൾക്ക് ബലക്ഷയമുള്ള മരങ്ങൾ എന്നിവ നീക്കം ചെയ്യുന്ന ജോലികളും നടക്കുന്നുണ്ട്.
അണയ്ക്കാൻ ശ്രമിക്കുന്ന സ്ഥലങ്ങളിൽ എട്ട് ഹെലികോപ്റ്ററുകൾ, നാല് വിമാനങ്ങൾ, ഏഴ് വലിയ യന്ത്രസാമഗ്രികൾ, ഏഴ് വാട്ടർ ടാങ്കറുകൾ, 37 ഡിഎൻആർ അഗ്നിശമന സേനാംഗങ്ങൾ, ക്യൂബെക്കിൽ നിന്നുള്ള 59 ഫയർ ഫൈറ്റേഴ്സ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയവർ സേവനത്തിലുണ്ട്.
അതേസമയം, വനപ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 5 മുതൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിക്ടോ, കോൾചെസ്റ്റർ കൗണ്ടികൾക്കായി വ്യാഴാഴ്ച ഭാഗികമായി നീക്കി. നിലവിൽ പകുതി പ്രവിശ്യയും നിരോധനത്തിന് പുറത്താണ്.
കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ ക്യൂബെർലാൻഡ്, ഹാൻ്റ്സ്, ലുനെൻബർഗ്, കിംഗ്സ്, അന്നാപോളിസ്, ക്വീൻസ്, ഷെൽബേൺ, ഡിഗ്ബി, യാർമൗത്ത് എന്നീ കൗണ്ടികളിൽ ഒക്ടോബർ 15 വരെ അല്ലെങ്കിൽ സാഹചര്യം മെച്ചപ്പെടുന്നത് വരെ വനപ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി സർക്കാർ അറിയിച്ചു.
ജൂലൈ 30-ന് ആരംഭിച്ച തീയിടുന്നതിനുള്ള നിരോധനം പ്രവിശ്യയിലുടനീളം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. ഈ നിരോധനം ലംഘിക്കുന്നവർക്ക് 25,000 ഡോളറാണ് പിഴ. ഫയർ ഫൈറ്റിംഗ് ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്നാപൊളിസ് കൗണ്ടി മുനിസിപ്പാലിറ്റി ലോക്കൽ സ്റ്റേറ്റ് ഓഫ് എമർജൻസി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടിയന്തിര ഘട്ടങ്ങളിൽ പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും താമസക്കാർ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കാട്ടുതീ, ഒഴിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങൾ ആവശ്യമുള്ളവർക്ക് 1-833-806-1515 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ ഈ സേവനം ലഭ്യമാണ്.
Finally a sigh of relief: West Dalhousie fire under control, normal life returning
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



