ക്യുബെക്കിന് സമീപം സെന്റ്-കാതറിൻ-ഡി-ലാ-ജാക്ക്-കാർട്ടിയർ റോഡിയോയിൽ വെച്ച് തനിക്ക് മയക്കുമരുന്ന് നൽകിയെന്ന് ആരോപിച്ച് മാരി-സോളിൽ പരന്റ് എന്ന യുവതി രംഗത്ത്. റോഡിയോയിൽ അടിച്ചുപൊളിക്കാൻ പോയതായിരുന്നു മാരി-സോളിൽ. എന്നാൽ, അവിടെവെച്ച് തനിക്ക് അറിയാതെ മരുന്ന് നൽകിയെന്ന് യുവതി പറയുന്നു. “താൻ ആകെ വല്ലാതെയായിരുന്നു. തളർന്നുപോയിരുന്നു.താൻ പറഞ്ഞതൊന്നും പരസ്പരബന്ധിതമായ വാക്കുകൾ ഒന്നുമായിരുന്നില്ല,” പരന്റ് അധികൃതരോട് പറഞ്ഞു.
“എന്നെ കൂട്ടുകാർ കണ്ടത് ഭാഗ്യം. രണ്ടുപേർ ചേർന്നാണ് എന്നെ വീട്ടിലെത്തിച്ചത്.” റോഡിയോയിൽ (അമേരിക്കൻ കൗബോയ് സംസ്കാരവുമായി ബന്ധപ്പെട്ട ഒരുതരം മത്സരവും വിനോദ പരിപാടിയുമാണ്) താൻ ഒരു ഡ്രിങ്ക് മാത്രമേ കഴിച്ചിരുന്നുള്ളൂ എന്നും യുവതി കൂട്ടിച്ചേർത്തു. “ഇതൊരു ഗ്രാമത്തിലായിരുന്നു നടന്നത്. സെന്റ്-ടിറ്റിൽ (സമാനമായ കൺട്രി ഫെസ്റ്റിവലുകൾ നടക്കുന്ന നഗരം) എന്താകും സംഭവിക്കുക എന്ന് എനിക്ക് ഊഹിക്കാൻ പോലും വയ്യന്നെണ് പരന്റ് പറയുന്നത്.
“യുവാക്കൾക്ക് അവരുടെ അറിവില്ലാതെ മയക്കുമരുന്ന് നൽകുന്നത് ശരിയല്ല.” സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജൂൺ 27 മുതൽ 29 വരെ നടന്ന റോഡിയോയിൽ രണ്ട് പരാതികൾ ലഭിച്ചതായി സ്യൂറെറ്റെ ഡു ക്യൂബെക് (SQ) സ്ഥിരീകരിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് ലഭിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അധികാരികളെ സമീപിക്കാനും അവർ ആവശ്യപ്പെട്ടു.
“ഒരു പരാതിക്കാരനിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങളുടെ അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും,” SQ വക്താവ് ഓഡ്രി-ആൻ ബിലോഡോ പറഞ്ഞു.
26-ാമത് എഡിഷൻ നടന്ന സെന്റ്-കാതറിൻ-ഡി-ലാ-ജാക്ക്-കാർട്ടിയർ റോഡിയോയുടെ സംഘാടകർക്ക് പരന്റിന് സംഭവിച്ചതിനെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടലുണ്ടായെന്ന് പറഞ്ഞു. കൂടാതെ, ഈ വർഷം സുരക്ഷാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സെന്റ്-കാതറിൻ-ഡി-ലാ-ജാക്ക്-കാർട്ടിയർ മേയർ പിയറി ഡോൾബെക് ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ഒരു വിശദമായി അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.



