📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ നേരത്തെ വിരമിക്കാം, മുഴുവൻ പെൻഷനും ഉറപ്പ്; ആർക്കൊക്കെ അപേക്ഷിക്കാം? മാനദണ്ഡങ്ങൾ പുറത്തിറക്കി

Canada Varthakal by Canada Varthakal
March 27, 2026
in Canada
Reading Time: 1 min read
കടൽ കടക്കാൻ ഇറാന്റെ ‘സ്പെഷ്യൽ റൂട്ട്’; സൗഹൃദ രാജ്യങ്ങൾക്ക് പച്ചക്കൊടി, ആശങ്കയിൽ ലോകം

ഒട്ടാവ: കാനഡയിലെ ഫെഡറൽ സിവിൽ സർവീസ് ജീവനക്കാർക്കായി പ്രഖ്യാപിച്ച പ്രത്യേക വിരമിക്കൽ പാക്കേജിന് (Early Retirement Incentive Program) അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 2029-ഓടെ പൊതുസേവന രംഗത്തെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. വ്യാഴാഴ്ച ബജറ്റിന് രാജകീയ അംഗീകാരം (Royal Assent) ലഭിച്ചതോടെയാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്. ജൂലൈ 24 വരെയാണ് താല്പര്യമുള്ള ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.

2025-ലെ ‘കാനഡ സ്ട്രോങ്ങ് ബജറ്റി’ൽ വിഭാവനം ചെയ്തതനുസരിച്ച്, 2029-ഓടെ ഫെഡറൽ സർവീസിൽ നിന്ന് 28,000 തസ്തികകൾ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 12,000 ജീവനക്കാരെയും 350 എക്സിക്യൂട്ടീവ് തസ്തികകളും നേരത്തെ വിരമിക്കൽ പാക്കേജിലൂടെയോ സ്വാഭാവിക വിരമിക്കലിലൂടെയോ (Attrition) കുറയ്ക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തന്നെ അർഹരായ 68,000 ജീവനക്കാർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ നൽകിയിരുന്നു.

ADVERTISEMENT

നിലവിലെ നിയമപ്രകാരം കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് വിരമിക്കുന്നവർക്ക് ഓരോ വർഷത്തിനും അഞ്ച് ശതമാനം വീതം പെൻഷൻ തുകയിൽ കുറവ് വരാറുണ്ട്. എന്നാൽ പുതിയ പാക്കേജ് പ്രകാരം വിരമിക്കുന്നവർക്ക് ഇത്തരത്തിലുള്ള വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാവില്ല എന്നതാണ് പ്രധാന ആകർഷണം. സർവീസിലിരുന്ന കാലയളവ് കണക്കാക്കി മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ഈ പദ്ധതി പ്രകാരം വിരമിക്കാൻ അനുമതി ലഭിക്കുന്നവർ 2027 ജനുവരി 20-നകം ജോലിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.

WhatsApp Image 2026 03 26 at 6.04.08 PM 2 1

അപേക്ഷകരെ പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പരിഗണിക്കുന്നത്. 2012 ഡിസംബർ 31-ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് കുറഞ്ഞത് 50 വയസ്സ് പ്രായവും 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് വേണ്ടതെങ്കിൽ, 2013 ജനുവരി 1-നോ അതിന് ശേഷമോ സർവീസിൽ പ്രവേശിച്ചവർക്ക് 55 വയസ്സ് പ്രായവും 10 വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.

സർക്കാർ നീക്കത്തിനെതിരെ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ വിരമിക്കൽ പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും, നിലവിലെ തൊഴിൽ കരാറുകളിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ പരാതി നൽകി. നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കാൻ കൃത്യമായ ചർച്ചകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.

അപേക്ഷിക്കുന്ന എല്ലാവർക്കും വിരമിക്കൽ പാക്കേജ് ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നില്ല. അതത് വകുപ്പ് മേധാവികൾ അപേക്ഷ പരിശോധിച്ച ശേഷം, സേവനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ വിരമിക്കലിന് അനുമതി നൽകുകയുള്ളൂ. ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്ഖാത്ത് അലിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

federal-public-servants-can-now-apply-for-early-retirement-package

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


Tags: -retirement-package
Ad 1
Ad 2
Ad 3

Related Posts

ടൊറന്റോ നഗരമധ്യത്തിൽ വൻ തീപിടുത്തം; പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു, പരിഭ്രാന്തി പരത്തി കറുത്ത പുക
Canada

ടൊറന്റോ നഗരമധ്യത്തിൽ വൻ തീപിടുത്തം; പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു, പരിഭ്രാന്തി പരത്തി കറുത്ത പുക

by Canada Varthakal
March 27, 2026
അതിർത്തിയിൽ തടഞ്ഞു; കനേഡിയൻ പൗരന്റെ ഡിഎൻഎ ബലമായി ശേഖരിച്ച് യുഎസ്
Canada

അതിർത്തിയിൽ തടഞ്ഞു; കനേഡിയൻ പൗരന്റെ ഡിഎൻഎ ബലമായി ശേഖരിച്ച് യുഎസ്

by Canada Varthakal
March 27, 2026
Mark-Carney.
Canada

ഹോർമുസ് കടലിടുക്കിലെ തടസ്സം നീക്കാൻ അന്താരാഷ്ട്ര ശ്രമം; പങ്കുചേരുമെന്ന് മാർക്ക് കാർണി

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.