നയാഗ്ര: നയാഗ്ര-ഓൺ-ദി-ലേക്ക് മ്യൂസിയത്തിന് പുതിയ രൂപം നൽകാനൊരുങ്ങുന്ന 5 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതിക്കായി 2 മില്യൺ ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ . നവംബർ 12-ന് മ്യൂസിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സെന്റ് കാതറീൻസ് ലിബറൽ എം.പി. ക്രിസ് ബിറ്റിളാണ് പ്രഖ്യാപനം നടത്തിയത്. 2027-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വിപുലീകരണം, ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രം, പ്രത്യേകിച്ച് 1812-ലെ യുദ്ധവുമായി ബന്ധപ്പെട്ട ലോകോത്തര ശേഖരം എന്നിവ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള മ്യൂസിയത്തിന്റെ ശേഷി വർദ്ധിപ്പിക്കും.
‘കാനഡ കൾച്ചറൽ സ്പേസസ് ഫണ്ട്’ വഴിയാണ് ഈ ധനസഹായം ലഭിച്ചത്. കൺസർവേറ്റീവ് എം.പി. ടോണി ബാൾഡിനെല്ലി ഉൾപ്പെടെയുള്ള ഇരുകക്ഷികളുടെയും പിന്തുണ ഈ അപേക്ഷയ്ക്ക് ലഭിച്ചു.ഈ അടുത്ത മാസങ്ങളിൽ മ്യൂസിയത്തിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ ധനസഹായമാണിത്. ഒക്ടോബറിൽ, ആർ.ബി.സി. ഫൗണ്ടേഷൻ കമ്മ്യൂണിറ്റി സ്പേസസ് ഗ്രാന്റ്, പ്രവേശനക്ഷമത മെച്ചപ്പെടുത്താനായി 1,50,000 ഡോളർ അനുവദിച്ചിരുന്നു. ഇതിൽ പുതിയ ലിഫ്റ്റ്, തടസ്സങ്ങളില്ലാത്ത പ്രവേശന കവാടങ്ങൾ, ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Federal government allocates $2 million for Niagara-on-the-Lake Museum



