ന്യൂ ടെക്കംസെത്തിലെ ഒരു ബാങ്കിൽ വ്യാജരേഖകളുമായി എത്തിയ ടൊറന്റോ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കാനെത്തിയ ഇയാളുടെ രേഖകളിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.
ടോട്ടനിലെ 2 ക്യൂൻ സ്ട്രീറ്റ് സൗത്തിലുള്ള ബാങ്കിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
വ്യാജ പാസ്പോർട്ടും മറ്റ് തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉടൻ തന്നെ ബാങ്കിലെത്തി. പോലീസിനെ കണ്ടപ്പോൾ ബാങ്കിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 33 വയസ്സുകാരനായ ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വ്യാജ പാസ്പോർട്ട് ഉപയോഗിക്കാൻ ശ്രമിച്ചു, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വെച്ചു, വ്യാജരേഖ ചമച്ചു, വ്യാജരേഖ കൈവശം വെച്ചു, വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Fake passport to open an account, followed by the police!; Finally caught; This is how a Toronto man got caught
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



