കാനഡയിലേക്കുള്ള കുടിയേറ്റത്തിന് വഴി തുറക്കുന്ന എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വീണ്ടും ഇൻവിറ്റേഷനുകൾ അയച്ചു. 291 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇന്ന് ( സെപ്റ്റംബർ 29)ന് നടന്ന ഡ്രോയിൽ കുറഞ്ഞത് 855 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരിഗണിക്കപ്പെട്ടത്. 2025 ഏപ്രിൽ 8, യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) 1:25 a.m. ന് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ചവർക്കാണ് ഇൻവിറ്റേഷനുകൾ ലഭിച്ചത്.
ഈ മാസം നടക്കുന്ന ഏഴാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോ ആണിത്. സെപ്റ്റംബർ 18-ന് ട്രേഡ്സ് വിഭാഗക്കാർക്കും, സെപ്റ്റംബർ 17-ന് വിദ്യാഭ്യാസം (Education) വിഭാഗക്കാർക്കും, സെപ്റ്റംബർ 15-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗക്കാർക്കുമായി നടന്ന ഡ്രോകൾക്ക് ശേഷമാണ് ഇന്ന് പുതിയ ഡ്രോ നടന്നത്.
Summary of Express Entry draws in 2025
| Date | Draw Type | Number of ITAs | Cut-off CRS score |
|---|---|---|---|
| September 29 | Provincial Nominee Program | 291 | 855 |
| September 18 | Trade | 1,250 | 505 |
| September 17 | Education | 2,500 | 462 |
| September 15 | Provincial Nominee Program | 228 | 746 |
| September 4 | French language proficiency | 4,500 | 446 |
| September 3 | Canadian Experience Class | 1,000 | 534 |
| September 2 | Provincial Nominee Program | 249 | 772 |
| August 19 | Healthcare and social services | 2,500 | 470 |
| August 18 | Provincial Nominee Program | 192 | 800 |
| August 8 | French language proficiency | 2,500 | 481 |
| August 7 | Canadian Experience Class | 1,000 | 534 |
| August 6 | Provincial Nominee Program | 225 | 739 |
| July 22 | Healthcare and social services | 4,000 | 475 |
| July 21 | Provincial Nominee Program | 202 | 788 |
| July 8 | Canadian Experience Class | 3,000 | 518 |
| July 7 | Provincial Nominee Program | 356 | 750 |
| June 26 | Canadian Experience Class | 3,000 | 521 |
| June 23 | Provincial Nominee Program | 503 | 742 |
| June 12 | Canadian Experience Class | 3,000 | 529 |
| June 10 | Provincial Nominee Program | 125 | 784 |
| June 4 | Healthcare and social services | 500 | 504 |
| June 2 | Provincial Nominee Program | 277 | 726 |
| May 13 | Canadian Experience Class | 500 | 547 |
| May 12 | Provincial Nominee Program | 511 | 706 |
| May 2 | Healthcare and social services | 500 | 510 |
| May 1 | Education | 1,000 | 479 |
| April 28 | Provincial Nominee Program | 421 | 727 |
| April 14 | Provincial Nominee Program | 825 | 764 |
| March 21 | French language proficiency | 7,500 | 379 |
| March 17 | Provincial Nominee Program | 536 | 736 |
| March 6 | French language proficiency | 4,500 | 410 |
| March 3 | Provincial Nominee Program | 725 | 667 |
| February 19 | French language proficiency | 6,500 | 428 |
| February 17 | Provincial Nominee Program | 646 | 750 |
| February 5 | Canadian Experience Class | 4,000 | 521 |
| February 4 | Provincial Nominee Program | 455 | 802 |
| January 23 | Canadian Experience Class | 4,000 | 527 |
| January 8 | Canadian Experience Class | 1,350 | 542 |
| January 7 | Provincial Nominee Program | 471 | 793 |
| Draw Type | Number of Draws |
|---|---|
| Provincial Nominee Program (PNP) | 18 |
| Canadian Experience Class (CEC) | 9 |
| French-language proficiency | 5 |
| Healthcare and social services | 4 |
| Education | 2 |
| Trade | 1 |
2025-ൽ ഇതുവരെ IRCC ആകെ വിതരണം ചെയ്ത ITA-കളുടെ എണ്ണം 65,838 ആണ്. ഈ വർഷം IRCC നടത്തുന്ന 18-ാമത് PNP ഡ്രോ ആണിത്.ഈ വർഷം എക്സ്പ്രസ് എൻട്രി ഡ്രോകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പിഎൻപി അപേക്ഷകരിലാണ്. ശേഷിച്ച ITA-കൾ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) അപേക്ഷകർ, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, മറ്റ് എക്സ്പ്രസ് എൻട്രി മുൻഗണനാ തൊഴിൽ വിഭാഗക്കാർ എന്നിവർക്കാണ് ലഭിച്ചത്. ഇതുവരെയുള്ള ഇൻവിറ്റേഷനുകളിൽകളിൽ ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് ഫ്രഞ്ച് വിഭാഗക്കാർക്കും CEC പ്രോഗ്രാം അപേക്ഷകർക്കുമാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
express entry pnp draw september 29 2025



