ഒട്ടാവ: 2026-ലെ കാനഡയുടെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വിവരങ്ങൾ ഇമിഗ്രേഷൻ വിഭാഗമായ ഐആർസിസി (IRCC) പുറത്തുവിട്ടു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അഥവാ പിഎൻപി (PNP) വഴി തിരഞ്ഞെടുക്കപ്പെട്ട 681 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ഇത്തവണ ലഭിച്ചിരിക്കുന്നത്. ജനുവരി 20ന് നടന്ന നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 746 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. കൂടാതെ ടൈ-ബ്രേക്കിംഗ് റൂൾ പ്രകാരം 2025 നവംബർ 19-ന് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ റൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 5നാണ് 2026ലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നത്. അന്ന് എക്സ്പ്രസ് എൻട്രി പിഎൻപി (PNP) വഴി 574 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. തുടർന്ന് ജനുവരി 7ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗം നറുക്കെടുപ്പിൽ 8,000 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. വരും മാസങ്ങളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർക്കുമായി പ്രത്യേക നറുക്കെടുപ്പുകൾ ഉണ്ടാകുമെന്ന് ഐആർസിസി നേരത്തെ സൂചന നൽകിയിരുന്നു. പുതിയ ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ മുൻനിർത്തി കൂടുതൽ കാറ്റഗറി അധിഷ്ഠിത സെലക്ഷനുകൾ ഈ വർഷം ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Express Entry PNP Draw January 20 , 2026



