കാനഡയിലേക്കുള്ള കുടിയേറ്റത്തിന് വഴി തുറക്കുന്ന എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വീണ്ടും ഇൻവിറ്റേഷനുകൾ അയച്ചു. 345 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇന്ന് ( ഒക്ടോബർ 14)ന് നടന്ന ഡ്രോയിൽ കുറഞ്ഞത് 778 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരിഗണിക്കപ്പെട്ടത്. 2025 ജൂലൈ 17, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) 7:58 P.M. ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് പരിഗണിച്ചത്. ഈ വർഷം IRCC നടത്തുന്ന 19-ാമത്തെ എക്സ്പ്രസ് എൻട്രി PNP ഡ്രോ ആണിത്.
ഒക്ടോബർ 6-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള ഡ്രോയ്ക്കും ഒക്ടോബർ 1-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയ്ക്കും പിന്നാലെയാണ് ഇപ്പോൾ PNP ഡ്രോ നടന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി 70,683 ITA-കൾ IRCC വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് ഫ്രഞ്ച് വിഭാഗത്തിലെയും (30,000), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലെയും (21,850) അപേക്ഷകർക്കാണ്.
പ്രധാനപ്പെട്ട ഡ്രോ വിഭാഗങ്ങളും ക്ഷണം ലഭിച്ചവരുടെ എണ്ണവും:
| Draw Type | Number of Draws |
|---|---|
| Provincial Nominee Program (PNP) | 19 |
| Canadian Experience Class (CEC) | 10 |
| French-language proficiency | 6 |
| Healthcare and social services | 4 |
| Education | 2 |
| Trade | 1 |
| Draw type | ITAs issued to date |
|---|---|
| French | 30,000 |
| Canadian Experience Class | 21,850 |
| Healthcare and social services | 7,292 |
| Provincial Nominee Program | 6,947 |
| Education | 3,500 |
| Trade | 1,250 |
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Express Entry: PNP candidates invited in latest draw



