കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയുമായി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. 2026 ഫെബ്രുവരി 20-ന് നടന്ന പ്രത്യേക ഹെൽത്ത് കെയർ ഡ്രോയിലൂടെ നാലായിരം അപേക്ഷകർക്കാണ് കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം (IRCC) സ്ഥിരതാമസത്തിനുള്ള ക്ഷണം (ITA) അയച്ചിരിക്കുന്നത്.
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത സി.ആർ.എസ് (CRS) കട്ട് ഓഫ് സ്കോറിൽ വന്നിട്ടുള്ള വലിയ കുറവാണ്. വെറും 467 പോയിന്റ് ലഭിച്ചവർക്ക് വരെ ഇത്തവണ കാനഡയിലേക്കുള്ള വഴി തുറന്നു കിട്ടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നറുക്കെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്കോറിലുണ്ടായ ഈ ഇടിവ് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
ഈ നിശ്ചിത സ്കോറോ അതിനു മുകളിലോ പോയിന്റ് ഉള്ളവർക്ക് ഉടൻ തന്നെ അപേക്ഷാ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. ആരോഗ്യമേഖലയിൽ പ്രാവീണ്യമുള്ളവർക്ക് കാനഡ നൽകുന്ന വലിയ പരിഗണനയാണ് ഈ വൻ നറുക്കെടുപ്പിലൂടെ വീണ്ടും വ്യക്തമാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Express Entry Health Care Draw Februvary 20, 2026



