യുക്രെയ്നിനുള്ള അമേരിക്കൻ സൈനിക സഹായം മരവിപ്പിച്ച പശ്ചാത്തലത്തിൽ, ബ്രസൽസിൽ നടന്ന സമ്മിറ്റിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തി. യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, യുക്രെയ്നിനുള്ള പിന്തുണ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവുകൾ വർധിപ്പിക്കണമെന്ന് സമ്മിറ്റിൽ തീരുമാനിച്ചു . എന്നാൽ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ യുക്രെയ്നിനുള്ള പിന്തുണയിൽ ഐക്യനിലപാട് സ്വീകരിക്കുന്നതിനെ എതിർത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, അമേരിക്കയുടെ പിന്തുണ കുറഞ്ഞേക്കാമെന്ന മുന്നറിയിപ്പ് നൽകുകയും, ഫ്രാൻസിന്റെ സംരക്ഷണം സഖ്യകക്ഷികൾക്ക് വിപുലീകരിക്കുന്നത് പരിഗണിക്കുന്നതായി സൂചിപ്പിക്കുകയും ചെയ്തു.
ADVERTISEMENT



