മലയാള സിനിമ ചരിത്രത്തിലെ സുപ്രധാന മുഹൂർത്തം മാർച്ച് 16, 2025-ന് ടൈം സ്ക്വയറിൽ, ‘L2: Empuraan’ എന്ന ഏറ്റവും പ്രതീക്ഷയോടു മലയാളികളും ഇന്ത്യൻ സിനിമപ്രേമികളും കാത്തിരിക്കുന്ന സിനിമയുടെ പ്രൊമോ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷൻ ഈ ഗ്ലോബൽ ലോക്കേഷനിൽ അരങ്ങേറുന്നത്.
പ്രദർശന സമയത്ത് 10,000-ലധികം ആരാധകർ അണിനിരന്നതായി റിപ്പോർട്ടുകളുണ്ട്. സിനിമാ പ്രേമികൾ മോഹൻലാൽ മാസ്കുകൾ ധരിച്ച്, പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ടൈംസ് സ്ക്വയറിലെത്തിയത് വലിയ ആവേശം സൃഷ്ടിച്ചു.
ടൈംസ് സ്ക്വയറിലെ ഭീമൻ ഡിജിറ്റൽ സ്‌ക്രീനുകളിൽ ഒരു ദിവസം മുഴുവൻ പ്രൊമോ പ്രദർശിപ്പിച്ചത് സിനിമയുടെ ആഗോള സ്വീകാര്യതയും, ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയും വ്യക്തമാക്കുന്നു.
പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘L2: Empuraan’, 2019-ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ‘Lucifer’-ന്റെ സീക്വലാണ്. സിനിമയുടെ ലോകമെമ്പാടുമുള്ള റിലീസ് 2025 മാർച്ച് 27-ന് നടക്കും. ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 6:00 AM-ന് ആരംഭിക്കും.
ടൈംസ് സ്ക്വയർ പ്രൊമോഷൻ മലയാള സിനിമയുടെ അന്താരാഷ്ട്ര സ്വീകാര്യതയേയും, പുതിയ തലമുറയുടെ വിപുലമായ മാർക്കറ്റിംഗ് തന്ത്രങ്ങളെയും പ്രതിനിധീകരിക്കുന്നു.



