പ്രി റിലീസ് ബുക്കിങ്ങിൽ പാൻ ഇന്ത്യൻ ലെവലിൽ ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ. ഇതു വരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ചു ബുക്ക് മൈ ഷോയിൽ മാത്രം 8.5 ലക്ഷത്തിൽ ഏറെ ടിക്കറ്റുകൾ ആണ് ഇന്ത്യയിൽ മാത്രം വിറ്റു പോയിട്ടുള്ളത്. ഓവർ സീസ് ബുക്കിങ് കളക്ഷൻ ഏതാണ്ട് 30 കോടിയേലേറെ വരും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ലോകത്ത് എല്ലായിടത്തും എന്ന പോലെ കാനഡ മലയാളികളും ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുന്നത് അത്യാവേശത്തിൽ ആണ്.പക്ഷെ കാനഡയിലുടനീളം നെറ്റ്‌വർക്ക് ഉള്ള തീയേറ്റർ ഗ്രൂപ്പ് സിനിപ്ലക്സ് ഈ ചിത്രത്തിന്റെ പ്രദർശനം ഏറ്റെടുക്കാത്തത് മലയാളികളെ സംബന്ധിച്ചിടത്തോളം നിരാശജനകമാണ്
മാർച്ച് 26 നു പ്രദർശനത്തിന് എത്തുന്ന ചിത്രം ലാൻഡ്മാർക് സിനിമാസ്,സിനി സ്റ്റാർസ്,യോർക് സിനിമാസ്സ്, റോക്സി തീയേറ്റർ തുടങ്ങിയ തീയേറ്ററുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിൽ അടങ്ങിയ മലയാളം പതിപ്പും. മാർച്ച് 28 ന് ഹിന്ദി ഡബ്ബഡ് പതിപ്പുമാണ് ഈ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
മലയാളി സമൂഹം കാനഡയിൽ ഉടനീളം ചെറിയ ചെറിയ സമൂഹങ്ങളായി ചിതറി കിടക്കുകയാണ്. ചെറിയ ടൗണുകളിൽ താമസിക്കുന്ന മലയാളി സമൂഹത്തിനു മെട്രോ നഗരങ്ങളിൽ വന്നു സിനിമ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
കാനഡയിലെ ഏറ്റവും വലിയ തിയേറ്റർ നെറ്റ്‌വർക്കു ആണ് സിനിപ്ലക്സ്. കാനഡയിൽ ഉടനീളം നെറ്റ്‌വർക്ക് ഉള്ള സിനിപ്ലക്സിന് 158 സ്ക്രീനുകൾ ഉണ്ട്. സിനിപ്ലെക്സ് തിയേറ്റർ നെറ്റ്‌വക്കിനെയാണ് ഭൂരിപക്ഷം മലയാളികളും മറ്റു കാനേഡിയൻ നിവാസികളും സിനിമ കാണാൻ ആശ്രയിക്കുന്നത് . എന്നാൽ എമ്പുരാൻ സിനിപ്ലക്സ് തിയേറ്റർ നെറ്റ്‌വർക്കിൽ റിലീസ് ആകാത്തത് ഏറെ നിരാശജനാകമാണ്
ഇതു വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ആവേശകരമായ പ്രീബുക്കിങ് സെയിൽ ലഭിച്ച ഒരു മലയാള സിനിമയ്ക്കു, സിനിമാപ്രേമികൾ ഏറെ ആശ്രയിക്കുന്ന സിനിപ്ലക്സ് തിയേറ്റർ നെറ്റ്‌വർക്ക് പ്രദർശനം ഏറ്റെടുക്കേണ്ടത് ആരാധകരുടെ ആവേശത്തിനും സിനിമയുടെ കൂടുതൽ തിളക്കമാർന്ന വിജയത്തിനും ഒഴിച്ച് കൂടാനാകാത്തതാണ്. സിനിപ്ലക്സ് തിയേറ്റർ നെറ്റ്‌വർക്കിൽ സിനിമ പ്രദർശിപ്പിക്കുകയാണെങ്കിൽ അത് തുടർന്നും ഇനിയങ്ങോട്ടുള്ള മലയാള സിനിമയുടെയും കാനേഡിയൻ മലയാളികളുടെ കൂട്ടായ്മയുടെ വിജയമായും മാറും
സിനിപ്ലെക്സിൽ സിനിമ പ്രദർശിപ്പിക്കാത്തത്തിൽ കനേഡിയൻ മലയാളികളുടെ പ്രതിഷേധം ഏറ്റെടുത്തു കൊണ്ട് കാനഡ ടോക്ക്സ് സിനിമയുടെ കാനഡയിലെ സിനിമ വിതരണക്കാരെയും. എമ്പുരാന്റെ അണിയറപ്രവർത്തകരെയും ഈ കാര്യം അറിയിക്കാൻ മുൻകൈ എടുക്കുകുകായാണ്.. ഈ വാർത്ത നിങ്ങൾ ഓരോരുത്തരും ഷെയർ ചെയ്യുകയും നിങ്ങളുടെ വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും വഴി നമുക്ക് ചിത്രത്തിന്റെ റിലീസിനു മുന്നേ തന്നെ സിനിപ്ലക്സ് തീയേറ്റർ നെറ്റ്‌വർക്കിൽ ചിത്രത്തെ എത്തിക്കാനുള്ള ശ്രമം നടത്താം
കാനഡയിൽ എമ്പുരാൻ റിലീസ് ആകുന്ന തീയേറ്റരുകളും സമയവും താഴെ ചേർക്കുന്നു.
കാനഡയിലെ എമ്പുരാൻ റിലീസ് തീയേറ്ററുകളും ഷോ ടൈമിംഗുകളും
[ഒന്റാരിയോ | Ontario]
Richmond Hill – York Cinemas
• March 26: 8:05 PM, 8:10 PM, 8:15 PM, 8:30 PM, 8:45 PM, 11:55 PM
Etobicoke – Ciné Starz Woodbine
• March 26: 8:30 PM, 8:45 PM, 9:10 PM, 9:20 PM, 9:40 PM, 9:45 PM
Mississauga – Central Parkway Cinemas
• March 26: 8:15 PM, 8:30 PM, 8:45 PM
• Late Shows: 11:45 PM, 11:55 PM, 11:58 PM
Kitchener – Apollo Cinema
• March 26: 8:30 PM
• March 27: 12:00 AM (midnight), 9:45 PM
⸻
[ആൽബർട്ട | Alberta]
Calgary – Canyon Meadows Cinemas
• March 26: 7:30 PM, 8:00 PM, 8:30 PM
Fort Saskatchewan – Fort Cinema
• March 31: 4:30 PM, 7:45 PM (Both Shows SOLD OUT)
Camrose – Duggan Cinemas
• March 31: 7:00 PM
St. Paul – Lakeside Cinemas
• April 2: 7:00 PM
⸻
[ക്യൂബെക്ക് | Quebec]
Montréal – Ciné Starz Côte-des-Neiges
• March 26: 9:00 PM, 9:30 PM
Montréal – Ciné Starz Cavendish
• March 26: 9:00 PM, 9:30 PM
⸻
[സസ്‌കാച്ചുവാൻ | Saskatchewan]
Saskatoon – Roxy Theatre
• March 28: 7:00 PM
• March 30: 3:00 PM, 7:00 PM
⸻
[അറ്റ്ലാന്റിക് കാനഡ | Atlantic Canada]
Wolfville, Nova Scotia – Al Whittle Theatre
• March 26: 9:30 PM (SOLD OUT)
• March 27: 3:00 PM, 7:00 PM (SOLD OUT)
Amherst, Nova Scotia – Amherst Theatre
• March 26: 9:30 PM
• March 28: 9:00 PM
• March 30: 6:30 PM
⸻
[വൈറ്റ്‌ഹോഴ്‌സ് | Yukon]
Whitehorse – Yukon Theatre
• March 26: 8:00 PM
• March 27: 8:00 PM
⸻
കൂടുതൽ കൃത്യമായ ഷോ സമയങ്ങൾക്കും ടിക്കറ്റുകൾക്കും, താത്കാലികമായി ഇനിയും ഷോകൾ ചേർക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, ഔദ്യോഗിക തിയേറ്റർ വെബ്സൈറ്റുകൾ സന്ദർശിക്കുക അല്ലെങ്കിൽ നേരിട്ട് ബന്ധപ്പെടുക.



