കാനഡയിലെ ബ്രാംപ്ടണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 78 കാരനായ ഇന്ത്യക്കാരൻ അറസ്റ്റിൽ. പീൽ റീജിയണൽ പോലീസിന്റെ പ്രസ്താവന പ്രകാരം, മെയ് 8 നാണ് ഹർമോഹീന്ദർ സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. ബ്രാംപ്ടണിലെ ഒരു പാർക്കിൽ വെച്ച് സിംഗ് 12 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ജാമ്യാപേക്ഷയിൽ ഹാജരാകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇയാൾ മറ്റെന്തെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ ഇരകളും സാക്ഷികളും ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ADVERTISEMENT



