അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ പുതിയ താരിഫ് നയങ്ങൾ ആഗോള വിപണികളിൽ പ്രക്ഷോഭം സൃഷ്ടിക്കുന്നതിനാൽ പ്രമുഖ ബിസിനസ് നേതാക്കളും ബില്യണയർമാരും ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നു. പേർഷിംഗ് സ്ക്വയർ ക്യാപിറ്റൽ മാനേജ്മെന്റിന്റെ സിഇഒയും ട്രംപിന്റെ പ്രധാന പിന്തുണക്കാരനുമായ ബിൽ ആക്മാൻ, ഈ നീക്കത്തെ “സാമ്പത്തിക ആണവ യുദ്ധം” എന്ന് വിശേഷിപ്പിച്ചു. ഇത് ബിസിനസ് നിക്ഷേപവും, ഉപഭോക്തൃ വിശ്വാസവും, ആഗോള തലത്തിൽ അമേരിക്കയുടെ പ്രതിഛായയെ തന്നെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ആക്രമണാത്മകമായ വ്യാപാര നിയമം മൂലം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന സാമ്പത്തിക പ്രമുഖർക്കിടയിലെ വളരുന്ന ആശങ്ക ആക്മാൻ ചൂണ്ടികാണിക്കുന്നു.
എല്ലാ ഇറക്കുമതികൾക്കും അടിസ്ഥാനപരമായി 10% താരിഫും ചൈന (34%), യൂറോപ്യൻ യൂണിയൻ (20%) തുടങ്ങിയ രാജ്യങ്ങൾക്ക് കാര്യമായ ഉയർന്ന നിരക്കുകളും ഉൾപ്പെടുന്ന ട്രംപിന്റെ പദ്ധതി മറ്റ് ബില്യണയർമാരിൽ നിന്നും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ജെപി മോർഗൻ സിഇഒ ജെയിം ഡീമൺ താരിഫുകൾ പണപ്പെരുപ്പവും സാമ്പത്തിക പ്രേശ്നങ്ങളും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി, അതേസമയം സ്റ്റാൻലി ഡ്രക്കൻമില്ലർ 10% കവിയുന്ന താരിഫുകളെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇലോൺ മസ്ക് അമേരിക്കയും യൂറോപ്പും തമ്മിൽ താരിഫ്-രഹിത സ്വതന്ത്ര വ്യാപാര മേഖലയ്ക്കായി പ്രതീക്ഷ പ്രകടിപ്പിക്കുകയും, എതിർപ്പുമായി ഒത്തുപോവുകയും ചെയ്തു.
ട്രംപിന്റെ താരിഫ് നയത്തെ ചുറ്റിപ്പറ്റിയുള്ള പ്രേശ്നങ്ങൾ ബിസിനസുകളെ വലിയ നിക്ഷേപങ്ങൾ പോലും നിർത്തിവെക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വ്യക്തമല്ലാത്ത വ്യാപാര സാഹചര്യങ്ങളിൽ കമ്പനികൾ വലിയ തുകകൾ നിക്ഷേപിക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യാപാര കരാറുകൾ പുനഃക്രമീകരിക്കുന്നതിന് ആക്മാൻ 90 ദിവസത്തെ ഇടവേള ആവശ്യപ്പെട്ടപ്പോൾ, ആഗോള ഓഹരി വിപണികൾ തകരുന്നത് തുടരുന്നു. ട്രംപിന്റെ സമീപനം ദീർഘകാല ഗുണങ്ങൾ നൽകുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നില്ല, സ്വയം ഉണ്ടാക്കിയ സാമ്പത്തിക കുറവുകളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതായി റിപോർട്ടുകൾ പറയുന്നു..



