സ്കാർബറോ : എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് കാനഡയുടെ വാർഷിക കൺവൻഷൻ ഇന്ന് (സെപ്റ്റംബർ 6) സമാപിക്കും. ഇന്നലെ ആരംഭിച്ച ദ്വിദിന കൺവൻഷൻ സ്കാർബറോയിലെ 1645 Warden Ave. (Room: G1)ൽ വെച്ചാണ് നടക്കുന്നത്. വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് കൺവൻഷൻ സമയം.
പ്രമുഖ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മോനിഷ് ജോർജ് (യുഎസ്എ) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ ബെറിൽ തോമസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എബി കെ ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കാനഡയിലെ എല്ലാ വിശ്വാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +1 (416) 880-9518, +1 (647) 513-6909 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Toronto Ebenezer Kerala Pentecostal Church is holding its annual convention on September 5th and 6th, 2025, in Scarborough.



