ബ്രിട്ടീഷ് കൊളംബിയയിലെ അബ്ബോട്ട്സ്ഫോർഡിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഏകദേശം 80,000 ഡോളർ (ഏകദേശം 66 ലക്ഷം ഇന്ത്യൻ രൂപ) വില വരുന്ന മയക്കുമരുന്ന് പോലീസിന് കൈമാറി. അതുവഴി കടന്നുപോയ ഒരു പൗരനാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജൂൺ 15-നാണ് സംഭവം നടന്നതെന്ന് അബ്ബോട്ട്സ്ഫോർഡ് പോലീസ് അറിയിച്ചു.
മൈർട്ടിൽ അവന്യൂവിന് സമീപമുള്ള ബ്രാഡ്നർ റോഡിൻ്റെ നടുവിലാണ് സംശയാസ്പദമായ രീതിയിൽ ഒരു പൊതി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. സംഭവം കണ്ടെത്തിയതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഒരു കിലോയോളം വരുന്ന കൊക്കെയ്ൻ ആണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 80,000 ഡോളർ വില വരുമെന്ന് പോലീസ് വ്യക്തമാക്കി. “അബ്ബോട്ട്സ്ഫോർഡിനെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന സമൂഹത്തിൻ്റെ പിന്തുണയ്ക്ക് തങ്ങൾ നന്ദി പറയുന്നുവെന്ന്, പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.
drugs-worth-lakhs-abandoned-on-the-road;



