കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. നാല് ആഴ്ചയോളമായി തുടരുന്ന പ്രാദേശിക സംഘർഷങ്ങളുടെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആക്രമണമുണ്ടായ ഉടൻ തന്നെ വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ നടപടികൾ ആരംഭിച്ചതായി അബ്ദുള്ള അൽ രാജി വ്യക്തമാക്കി. അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികൾ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം കർശന നിരീക്ഷണത്തിലാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Drone attack on Kuwait airport; fuel tank catches fire
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



