ഡൗഗ് ഫോർഡിന്റെ പ്രൊഗ്രസീവ് കൺസർവേറ്റീവ് സർക്കാർ ഇന്ന് 2025-ലെ ഒന്റാറിയോ ബജറ്റ് അവതരിപ്പിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ ബജറ്റ് അവതരണം. “താരിഫ്” എന്ന വാക്ക് കഴിഞ്ഞ വർഷത്തെ 221 പേജുള്ള ബജറ്റ് രേഖയിൽ ഒരിക്കൽ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല, എന്നാൽ ഇത്തവണ ഈ വാക്ക് നിരവധി തവണ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. താരിഫുകൾ കൊണ്ടുണ്ടായ മാറ്റങ്ങൾ മൂലം സർക്കാറിന് 2025ലെ ബജറ്റിനെ ഒരു പുതിയ സമീപനം കൊണ്ട് പരിശോധിക്കേണ്ടി വന്നു എന്ന ഫോർഡ് അഭിപ്രായപ്പെട്ടു.
താരിഫുകളോടുള്ള പ്രതികരണമായി സർക്കാർ ഇതിനകം തന്നെ വൻ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്. “ഒരു ബജറ്റിൽ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്. നിങ്ങൾക്ക് വെട്ടിക്കുറയ്ക്കാൻ തുടങ്ങാം, ഞാൻ അതിൽ ഒരിക്കലും വിശ്വസിച്ചിട്ടില്ല,” എന്ന് ഫോർഡ് ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. “കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ നിങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ പണം നിക്ഷേപിക്കേണ്ടതുണ്ട്.” സർക്കാർ ഇതിനകം 2025 ബജറ്റിൽ താരിഫുകൾക്കെതിരെ ഏറ്റവും വലിയ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്: ബിസിനസുകൾക്ക് ഏകദേശം 9 ബില്യൺ ഡോളർ പ്രവിശ്യാ നികുതികൾ ആറ് മാസം വരെ നീട്ടിവെയ്ക്കാൻ അനുവദിക്കും.
വിദ്യാഭ്യാസം ആരോഗ്യ പരിചരണത്തിന് ശേഷം പ്രവിശ്യാ ബജറ്റിന്റെ രണ്ടാമത്തെ വലിയ ഭാഗമാണ്. 2024-25 ൽ K-12 കൂടാതെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾക്കുള്ള ധനസഹായം 51.5 ബില്യൺ ഡോളറായിരുന്നു, ഇത് ഒന്റാരിയോയുടെ ആകെ പ്രോഗ്രാം ചെലവിന്റെ ഏകദേശം നാലിലൊന്നാണ്. എന്നാൽ, പ്രവിശ്യയിലെ നിരവധി സ്കൂൾ ബോർഡുകൾ അവരുടെ ബജറ്റ് സന്തുലിതമാക്കാൻ വെട്ടിക്കുറയ്ക്കൽ പരിഗണിക്കുന്നുണ്ട്. ഫോർഡ് സർക്കാർ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ചെറിയ തോതിൽ മാത്രമാണ് കൂട്ടിയത്, യഥാർത്ഥത്തിൽ ഇത് വിദ്യാഭ്യാസ രംഗത്ത് വളരെ കുറവാണ് വരുന്നതെന്ന് ചിലർ വിമർശിക്കുന്നു.
ഭവന നിർമ്മാണവും ഈ ബജറ്റിൽ പ്രധാന വിഷയമാണ്. ദീർഘകാല കെയർ കിടക്കകളും വിദ്യാർത്ഥി ഡോർമിറ്ററി മുറികളും കണക്കിലെടുത്തിട്ടും, ഫോർഡ് സർക്കാർ 2022-ൽ പ്രഖ്യാപിച്ച പത്ത് വർഷത്തിനുള്ളിൽ ഒന്റാരിയോയിൽ 1.5 മില്യൺ പുതിയ വീടുകൾ നിർമ്മിക്കുമെന്ന പറഞ്ഞത് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവിലെ എല്ലാ സൂചനകളും 2025-ൽ പ്രവിശ്യയിലെ പുതിയ വീടുകളുടെ നിർമ്മാണം വീണ്ടും കുറയുമെന്ന് സൂചിപ്പിക്കുന്നു. ഈ ബജറ്റ് മികച്ച ഭവന പദ്ധതികൾ നടപ്പിലാക്കുമോ എന്നത് ശ്രദ്ധേയമാണ്.



